February 5, 2025 12:21 pm

മുനമ്പം: പാണക്കാട് തങ്ങൾ ആർച്ച് ബിഷപ്പിനെ കണ്ടു

  കൊച്ചി: വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ച മുനമ്പം ഭൂമി സംബന്ധിച്ച വിവാദത്തിൽ സമവായ നീക്കവുമായി മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ രംഗത്ത് വന്നു.

ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കള്‍ വരാപ്പുഴ
ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലുമായി ചര്‍ച്ച നടത്തി.വരാപ്പുഴ ബിഷപ്പ് ഹൗസിലായിരുന്നു
കൂടിക്കാഴ്ച .മുനമ്പം സമരം സമിതി പ്രതിനിധികളും ചര്‍ച്ചയിൽ പങ്കെടുത്തു.

പ്രശ്ന പരിഹാരം എത്രയും വേഗം ഉണ്ടാക്കണമെന്നുമാണ് ചര്‍ച്ചയിൽ പ്രധാന നിര്‍ദേശമായി ഉയര്‍ന്നതെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു.സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ലീഗ് നേതാക്കൾ എത്തിയത് എന്ന് ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ അറിയിച്ചു.

മുനമ്പം വിഷയം രമ്യമായി പരിഹരിക്കണം എന്നാണ് കോഴിക്കോട് ഫാറൂഖ് കോളേജ് കമ്മിറ്റിയുടെ നിലപാടെന്നും  കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News