February 6, 2025 1:35 am

വൈദ്യുതിക്ക് ഉപഭോഗത്തിന് കടിഞ്ഞാൺ

കൊച്ചി: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുതിച്ചുയർന്നതോടെ കെ എസ് ഇ ബി വൈദ്യുതി നിയന്ത്രണം തുടങ്ങി

ഉപഭോഗം കൂടിയ ഇടങ്ങളിലാണ് നിയന്ത്രണം. ആദ്യഘട്ടത്തിൽ പാലക്കാട്ട് രാത്രി ഏഴിനും അർധരാത്രി ഒരു മണിക്കുമിടയിൽ നിയന്ത്രണമേർപ്പെടുത്തിയത്.ഇടവിട്ട് വൈദ്യുതി നിയന്ത്രണത്തിനാണ് സാധ്യത.

കൊടുംചൂടിൽ കൂടിയ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാൻ മാർഗ നിർദേശവും പുറത്തിറക്കി.രാത്രി പത്ത് മുതൽ പുലർച്ചെ രണ്ട് മണി വരെയാണ് ക്രമീകരണം വരുത്തേണ്ടത്.

രാത്രി 9 കഴിഞ്ഞാൽ അലങ്കാര ദീപങ്ങളും പരസ്യ ബോർഡുകളും പ്രവർത്തിപ്പിക്കരുത്.വീടുകളിൽ എസി 26 ഡിഗ്രിക്ക് മുന്നിൽ ക്രമീകരിക്കണം.

ജല വിതരണത്തെ ബാധിക്കാതെ വാട്ടർ അതോറിറ്റി പംബിങ് ക്രമീകരിക്കണം നടത്തണമെന്നും ലിഫ്റ്റ് ഇറിഗേഷൻ പമ്പുകൾ പീക്ക് സമയത്ത് ഉപയോഗിക്കരുതെന്നും വാട്ടർ അതോരിറ്റിക്കും നിർദ്ദേശമുണ്ട്.

രണ്ട് ദിവസത്തെ സ്ഥിതി വിലയിരുത്തി വീണ്ടും കെഎസ്ഇബി, സർക്കാരിന് റിപ്പോർട്ട് നൽകും.

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News