April 22, 2025 7:57 pm

വിദ്യാർഥികളില്ല; എം ജിയിലെ 14 കോളേജുകൾ പൂട്ടുന്നു

കൊച്ചി: പഠിക്കാൻ കുട്ടികളില്ലാത്തതിനാൽ 14 കോളജുകൾ അടച്ചുപൂട്ടുന്നതിന് മഹാത്മാ ഗാന്ധി സർവകലാശാലയുടെ അനുമതി തേടി.

ഇടുക്കി ജില്ലയിൽ ഗിരിജ്യോതി കോളജ്, തൊടുപുഴ ഗുരുനാരായണ, കുട്ടിക്കാനം മരിയൻ ഇന്റർനാഷണൽ കോളജ് എന്നിവയാണ് പട്ടികയിലുള്ളത്. സി.ഇ.ടി കോളജ് പെരുമ്പാവൂർ, കെ.എം.എം കോളജ് എറണാകുളം, മേരിഗിരി കോളജ് കൂത്താട്ടുകുളം, ശ്രീധർമശാസ്താ കോളജ് നേര്യമംഗലം എന്നിവ എറണാകുളം ജില്ലയിലും പൂട്ടും.

കോട്ടയത്ത് ഗുഡ്‌ഷെപ്പേർഡ് കോളജ്, ഷേർമൗണ്ട് കോളജ് എരുമേലി, ശ്രീനാരായണ പരമഹംസ കോളജ് പൂഞ്ഞാർ എന്നിവയാണ് അടച്ചുപൂട്ടുന്നത്. പോരുകര കോളജ് ചമ്പക്കുളം, ശ്രീനാരായണ കോളജ് കുട്ടനാട് എന്നിവ ആലപ്പുഴ ജില്ലയിലും ശബരി ദുർഗാ കോളജ്, ശ്രീനാരായണ കോളജ് തിരുവല്ല എന്നിവ പത്തനംതിട്ടയിലും പൂട്ടുന്ന കോളേജുകളുടെ പട്ടികയിൽ ഉൾപെടുന്നു.

വിദ്യാർഥികളുടെ വിദേശത്തേയ്ക്കുള്ള ഒഴുക്ക് തന്നെയാണ് ഇതിൻ്റെ കാരണങ്ങളിൽ പ്രധാനമെന്ന് വിദ്യാഭ്യാസ
വിദഗ്ദർ കരുതുന്നു.ആവശ്യമായ കോഴ്‌സുകളുടെ കുറവ്, നിലവാരം, അംഗീകാരം തുടങ്ങിയ നിരവധി ഘടകങ്ങൾ വിദ്യാർഥികളുടെ എണ്ണം കുറയ്ക്കാൻ കാരണമായി.

2018 മുതൽ വിവിധ കാരണങ്ങളാൽ കോഴ്‌സുകൾ ഇല്ലാതായതാണ് കോളജുകൾ അടക്കാൻ ഇടയാക്കിയത് എന്ന് സർവകലാശാല അധികൃതർ പറയുന്നു. കോളജുകൾ പൂട്ടുകയെന്നത് സർവകലാശാലയുടെ നയമല്ലെന്നും സിൻഡിക്കേറ്റ് അംഗങ്ങൾ വിശദീകരിക്കുന്നുണ്ട്

,

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News