February 6, 2025 12:33 am

കർഷക സമരം നീളുന്നു : കാരണം തേടി ഡോ ജേക്കബ് തോമസ്

ഡൽഹിയിലെ കർഷക സമരം നാലു മാസം നീണ്ടു കഴിഞ്ഞിട്ടും പരിഹരിക്കാൻ കഴിയാത്തതിന്റെ കാരണം കണ്ടെത്താൻ ശ്രമിക്കുകയാണ് മുൻ ഡി.ജി. പി: ഡോ.ജേക്കബ് തോമസ്.

രാജ്യതലസ്ഥാനത്ത് എന്തുകൊണ്ട് തലപ്പാവു ധരിച്ചവർ മാത്രം സമരം ചെയ്യുന്നു. എന്തു കൊണ്ട് മററു സംസ്ഥാനക്കാരെ അവിടെ കാണുന്നില്ല എന്ന ചോദ്യം പ്രസക്തമാണ്.

ഹരിത വിപ്ലവം നടന്ന ശേഷം വിജയകരമായി കൃഷി നടത്തുന്നവർ ആണ് അവിടെ സമരം ചെയ്യുന്നത്. എന്തു കൊണ്ട് മഹാരാഷ്ടയിലെ കരിമ്പു കൃഷിക്കാരും കേരളത്തിലെ തെങ്ങു കൃഷിക്കാരും നാഗ്പൂരിലെ ഓറഞ്ച് കൃഷിക്കാരും സമരം രംഗത്ത് വരുന്നില്ല. പഞ്ചാബിലെയും ഹരിയാനയിലെയും ഇടനിലക്കാരും സർക്കാരുകളും സംഭരണ സ്ഥലങ്ങളിൽ നിന്ന് പണം ഉണ്ടാക്കുന്നവരാണ്. പുതിയ നിയമം നിലവിൽ വന്നാൽ അവരുടെ വരുമാനം കുറയും എന്ന കാര്യം തീർച്ച. അതുകൊണ്ട് കർഷകർക്കാണോ ഇടനിലക്കാർക്കാണോ ദോഷം സംഭവിക്കുക ?

ഈ സംസ്ഥാനങ്ങളിൽ ഉൽപ്പാദന, സംഭരണ, വിതരണ സമ്പ്രദായം മററു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്ഥമാണ്. അതു കൊണ്ട് കർഷകർക്ക് കൂടുതൽ സ്വാതന്ത്ര്യം കിട്ടുന്ന പുതിയ നിയമം അംഗീകരിക്കാൻ കൂട്ടായ ചർച്ച ആവശ്യമാണ്. അതിന് സർക്കാരും കർഷകരും തയാറാവണമെന്ന് മാത്രം – കൃഷി ശാസ്ത്രജ്ഞൻ കൂടിയായ അദ്ദേഹം പറയുന്നു.