ബംഗലൂരു : പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന് ആരോപിക്കുന്ന കേസിൽ ബി ജെ പിയുടെ മുതിർന്ന നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ ബി എസ് യദ്യൂരപ്പയ്ക്ക് എതിരെ കുററപത്രം.
അതിജീവിതയുടെ പക്കൽ നിന്ന് കണ്ടെടുത്ത വിഡിയോ ദൃശ്യം ആണ് പ്രധാന തെളിവെന്ന് കുറ്റപത്രത്തില്‍ പറയുന്നു.മകളെ നിങ്ങൾ എന്തുചെയ്തെന്ന് അമ്മ ചോദിക്കുന്നതും യെദ്യൂയൂരപ്പയുടെ മറുപടിയും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ദൃശ്യങ്ങള്‍ നശിപ്പിക്കാന്‍ ശ്രമം നടന്നെന്നും ഇരയ്ക്ക് പണം വാഗ്ദാനം ചെയ്തെന്നും പൊലീസ് അറിയിച്ചു.ബെംഗളൂരു കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഈ ഗുരുതര ആരോപണങ്ങൾ.
യെഡിയൂരപ്പ മോശമായി പെരുമാറിയത് അതിജീവിത ഫോണിൽ പകർത്തിയിരുന്നു. ഇത് പിന്നീട് പെൺകുട്ടിയുടെ അമ്മ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തു. തുടര്‍ന്ന് അതിജീവിതയെ ഭീഷണിപ്പെടുത്താന്‍ അനുയായികളെ വീട്ടിലേക്ക് അയച്ചെന്നുമാണ് കണ്ടെത്തൽ.
വീഡിയോയിൽ ‘എന്റെ മകളെ നിങ്ങൾ എന്താണ് ചെയ്തത്’ എന്ന് കുട്ടിയുടെ അമ്മ ചോദിക്കുന്നുണ്ട്. ‘എനിക്കും പേരക്കുട്ടികൾ ഉണ്ട്, അവൾ മിടുക്കി ആണ്, ഞാൻ നോക്കി, പരിശോധിച്ചു’ എന്നാണ് യെദിയൂരപ്പയുടെ മറുപടി.
ഈ ദൃശ്യം ഫേസ്ബുക്കിൽ നിന്ന് ഡിലീറ്റ് ചെയ്യാൻ അനുയായികളെ വിട്ട് ഇരയ്ക്കും അമ്മയ്ക്കും രണ്ട് ലക്ഷം രൂപ വാഗ്ദാനം ചെയ്യുകയായിരുന്നു യെദിയൂരപ്പ. വീണ്ടും അവരെ വീട്ടിലേക്ക് വിളിച്ച് വരുത്തി കുട്ടിയുടെ അമ്മയുടെ ഫോണിലെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിച്ചു’.
എന്നാൽ കുട്ടിയുടെ ഫോണിൽ നിന്ന് വിഡിയോ കണ്ടെടുത്തെന്നും കുറ്റപത്രത്തിൽ പറയുന്നു.
‘പെൺകുട്ടിയും അമ്മയും കാണാൻ വന്നപ്പോൾ കുട്ടിയുടെ വലത്തേ കയ്യിൽ യെദിയൂരപ്പ പിടിച്ചു. ഒറ്റയ്ക്ക് മുറിക്ക് ഉള്ളിലേക്ക് വരാൻ പറഞ്ഞു, വാതിൽ അടച്ചു കുറ്റിയിട്ടു. ബലാത്സംഗം ചെയ്ത ആളുടെ മുഖം ഓർമ്മ ഉണ്ടോ എന്ന് കുട്ടിയോട് യെദിയൂരപ്പ ചോദിച്ചു. ‘ഉണ്ട്’ എന്ന് മറുപടി പറഞ്ഞതിന് പിന്നാലെ ലൈംഗികാതിക്രമം നടത്തി’- എന്നാണ് കുറ്റപത്രത്തിലുള്ളത്.
‘കുട്ടി, യെദിയൂരപ്പയെ പിടിച്ചു മാറ്റി വാതിൽ തുറക്കാൻ ആവശ്യപ്പെട്ടു. തുറന്ന് പുറത്ത് വന്നപ്പോൾ ‘നിങ്ങളുടെ കേസിൽ എനിക്കൊന്നും ചെയ്യാനില്ല’ എന്ന് അമ്മയോടും മകളോടും പറഞ്ഞു. പോക്കറ്റിലെ കുറച്ച് പണമെടുത്ത് ഇരുവർക്കും നൽകി വീണ്ടും അകത്തേക്ക് പോയി’ എന്നും കുറ്റപത്രത്തിൽ പറയുന്നു.
മറ്റൊരു ലൈംഗിക പീഡന പരാതിയിൽ നടപടിക്ക് സഹായിക്കണം എന്ന് അഭ്യർത്ഥിച്ചാണ് ഇവർ യെദിയൂരപ്പയെ കാണാൻ എത്തിയത്. തുടർന്നാണ് കുട്ടിക്കെതിരെ പീഡനശ്രമം ഉണ്ടായത്.
അസുഖം ബാധിച്ച അമ്മ ആഴ്ചകൾക്ക് മുമ്പ് സർക്കാർ ആശുപത്രിയിൽ വെച്ച് മരിച്ചിരുന്നു. മരിക്കുമ്പോൾ മകളും കൂടെ ഉണ്ടായിരുന്നു. ഇതൊരു സാധാരണ മരണമാണെന്നായിരുന്നു പോലീസിൻ്റെ വിലയിരുത്തൽ.
അതേസമയം കേസ് റദ്ദാക്കണം എന്നാവശ്യപെട്ട് യെദ്യൂയൂരപ്പ നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണയിലാണ്.