മോഡിയ്ക്കെതിരെ ആർ എസ് എസ് ഒളിയമ്പ് വീണ്ടും

ഗുംല: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ആര്‍എസ്‌എസ് അധ്യക്ഷനായ മോഹന്‍ ഭാഗവത്.

ചിലർ അമാനുഷികരാകാനും പിന്നീട് ഭഗവാനാകാനും ആാഗ്രഹിക്കുന്നതായാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ജാര്‍ഖണ്ഡിലെ ഗുംലയില്‍ വില്ലേജ് തലത്തിലെ പ്രവര്‍ത്തകര്‍ക്കായി വികാസ് ഭാരതി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകസഭാ തിരെഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബിജെപിയും ആര്‍എസ്‌എസും തമ്മില്‍ അസ്വാരസ്യമുണ്ടെന്ന ആരോപണം നിലനില്‍ക്കെയാണ് മോഹന്‍ ഭാഗവതിന്റെ ഒളിയമ്പ്.

ചില ആളുകള്‍ക്ക് സൂപ്പര്‍മാനാകാനാണ് ആഗ്രഹം. പിന്നീട് ദേവതയാകാനും പിന്നെ ഭഗവാനാകാനും ആഗ്രഹമുണ്ടാകും. ഭഗവാന്‍ ആയിക്കഴിഞ്ഞാല്‍ പിന്നെ അവര്‍ക്ക് വിശ്വരൂപം ആകാനാണ് മോഹം.. ഇത് എവിടെ ചെന്ന് നില്‍ക്കുമെന്ന് അറിയില്ല-മോഹന്‍ ഭാഗവത് പറഞ്ഞു.

മോഡിക്കെതിരെ  ആർ എസ് എസ് വീണ്ടും വിമർശനം ഉന്നയിക്കുകയാണെന്ന്  കോൺഗ്രസ് നേതാവ് ജയറാം രമേശ്  ചൂണ്ടിക്കാട്ടി.