സ്വാതി തിരുനാൾ രാമവർമ്മ എന്ന പ്രതിഭാധനൻ…..

ആർ. ഗോപാലകൃഷ്ണൻ

🔸🔸

സംഗീത ലോകത്ത് എക്കാലവും സ്മരണീയനാണല്ലോ തിരുവതാംകൂർ രാജാ സ്വാതി തിരുന്നാള് രാമവര്മ്മ. വൈറും 33 വർഷത്തെ ജീവിതം കൊണ്ട് ഭരണത്തിലും കലാരംഗത്തും വിപുലമായ സംഭാവനകൾ അർപ്പിച്ച മഹാനുഭാവൻ…
‘ഗർഭശ്രീമാൻ’ എന്നും ഇദ്ദേഹം അറിയപ്പെടുന്നു… ‘ഇരുന്നുകൊണ്ട് പ്രവേശിക്കുക’ എന്ന് പഴയകാല നാടകങ്ങളിൽ പറയും ‘രാജപദവിയിൽ തന്നെ ജനിച്ച’ രാമവർമ്മ രാജാവ്; ഗർഭധാരണം മുതൽക്ക് തന്നെ ജനങ്ങൾ അദ്ദേഹത്തെ രാജാവായി കണ്ടു. അങ്ങനെ ‘ഗർഭശ്രീമാൻ’ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു….
അതുപോലെ തന്നെ, 1813 ഏപ്രിൽ 16-ന്, സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് ‘സ്വാതി തിരുനാൾ’ എന്നറിയപ്പെട്ട പ്രതിഭാധനൻ…..

May be an image of 1 person

🌀 രവിവർമ്മ ചിത്രം:
ബാലനായ സ്വാതിതിരുനാൾ, പിതാവ് രാജ രാജ വർമ്മ കോയിത്തമ്പുരാനൊപ്പം – രവിവർമ്മ വരച്ച എണ്ണഛായ ചിത്രം:

🌏
റീജന്റ് മഹാറാണി ഗൗരി ലക്ഷ്മീ ബായിയുടേയും, ചങ്ങനാശ്ശേരി ലക്ഷ്മിപുരം കൊട്ടാരത്തിലെ രാജരാജവർമ കോയിത്തമ്പുരന്റെയും പുത്രൻ. ചേച്ചി രുഗ്മിണീ ബായി (ജനനം -1809); അനുജൻ ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ (ജനനം -1814)
പ്രായപൂർത്തിയായതോടുകൂടി അദ്ദേഹം വിദ്യാഭ്യാസം പൂർത്തിയാക്കിയിരുന്നു. സംസ്കൃതം, ഇംഗ്ലീഷ്, പേർഷ്യൻ, ഹിന്ദുസ്ഥാനി, മറാഠി, തെലുങ്ക്, കന്നട, തമിഴ്, മലയാളം എന്നീ ഭാഷകളിൽ നല്ല പാണ്ഡിത്യം അദ്ദേഹം നേടിക്കഴിഞ്ഞിരുന്നു.
പതിനാറാമത്തെ വയസ്സിൽ ഔപചാരികമായി സിംഹാസനാരോഹണം ചെയ്ത് റീജന്റ് റാണിയിൽ നിന്നും അധികാരമേറ്റ അദ്ദേഹം, കൊല്ലവർഷം 1004 മേടം പത്താം തീയതിയാണ് (1829 ഏപ്രിൽ 21) നേരിട്ടുള്ള ഭരണം തുടങ്ങിയത്.
തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതി തിരുനാളിന്റെ നേതൃത്വമാണ് ഉണ്ടായിരുന്നത്. വേലുതമ്പിയുടെ കാലത്തെ ബ്രിട്ടീഷ് വിലകിന് ശേഷം, തിരുവിതാംകൂർ സൈന്യത്തിൽ പരിഷ്കാര വരുത്തിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു.
വാനനിരീക്ഷണ കേന്ദ്രം, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീകൃത അച്ചടിശാല, കോടതി, നീതിനിർവഹണ സമ്പ്രദായത്തിന്റെ അടിസ്ഥാനമായ ‘തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്’, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണ പരിഷ്കാര നടപടികളാണ്.
ഭരണപരമായ ചില കളങ്കങ്ങളും അദ്ദേഹത്തിൻ്റെ ഭരണകാലത്ത് ഉണ്ടായിട്ടുണ്ട്. ഭരണതലപ്പത്തുള്ളവരുടെ തെറ്റായ ഉപദേശം കേട്ട് നവോത്ഥാനത്തിന് തുടക്കം കുറിച്ച വൈകുണ്ഠസ്വാമികളെ തടവിലാക്കി പീഡിപ്പിച്ചതാണ് ചരിത്രത്തിലെ മാപ്പില്ലാത്ത അപരാധം.
അക്കാലത്തെ നാട്ടുരാജ്യങ്ങളുടെ ഭരണനിർവഹണത്തിൽ ബ്രിട്ടീഷ് റസിഡൻ്റുമാർ ഏറെ ഇടപെട്ടിരുന്നു. 1840-ൽ റസിഡന്റായി വന്ന ജനറൽ വില്യം കല്ലൻ (William Cullen) സ്വാതി തിരുന്നളിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു.
🌏
കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ രാജരാജ കോയിതമ്പുരാൻ തുടങ്ങിയ കവിരത്നങ്ങളാലും, ഷഡ്കാല ഗോവിന്ദമാരാർ തുടങ്ങിയ സംഗീതപ്രതിഭകളാലും, വടിവേലു, ചിന്നയ്യ, പൊന്നയ്യ എന്നീ നട്ടുവന്മാരാലും അലങ്കരിക്കപ്പെട്ടിരുന്നു.
കര്ണാടക സംഗീതത്തിലെന്ന പോലെ ഹിന്ദുസ്ഥാനി സംഗീതത്തിലും അസാമാന്യ നൈപുണ്യമാണ് സ്വാതി തിരുനാൾ കാഴ്ചവച്ചത്. സുലൈമാന് ഖാദര് സാഹിബ്, അലാവുദീന്, തുടങ്ങിയ ഹിന്ദുസ്ഥാനി സംഗീതഞ്ജന്മാരുമായുളള അടുപ്പം ഇതിനായി അദ്ദേഹത്തെ തുണച്ചു.
സ്വാതി തിരുനാളിൻ്റെ സംഗീത സംഭാവനകളുടെ ചരിത്രം അപ്പാടെ തള്ളിക്കളയുന്ന നിലപാടുകൾ പിൽക്കാലത്ത് തമിഴ്നാട്ടിലും മറ്റുമുള്ള ചിലർ പിൽക്കാലത്ത് സ്വീകരിച്ചു;
ആഴത്തിലുള്ള ഗവേഷണത്തിലൂടെ ഡോ. അച്ചുത് ശങ്കർ ആ വാദങ്ങളെ ഖണ്ഡിച്ചുകൊണ്ടുള്ള ഒരു ഗ്രന്ഥം എഴുതിയിട്ടുണ്ട്: ‘Swathi Thirunal – A Composer Born to a Mother’
അച്യുത് ശങ്കറിൻ്റെ പ്രഭാഷണം:
🌏
നിര്യാണം,1846 ഡിസംബർ 26-ന്, വെറും 33-ാം വയസ്സിൽ. (ചില പരാമർശങ്ങളിൽ ഡിസംബർ 25 എന്നും കാണുന്നുണ്ട്.)
സ്വാതിതിരുനാളിന്റെ അസുഖകാരണങ്ങൾ ചരിത്രതാളുകളിൽ അധികം വിശദമായി കാണുന്നില്ല. അദ്ദേഹം തന്റെ അവസാന നാളുകളിൽ കൂടുതലും മനക്ലേശത്താൽ ദുഖിതനായിരുന്നതായി പറയുന്നുണ്ട്. മരണം വരിക്കാനെന്നപോലെ ആഹാരം കഴിക്കാൻ വിസമ്മതിച്ചും തന്റെ അസുഖങ്ങൾ മറച്ചുവെച്ചും കുറെ നാൾ കഴിഞ്ഞു എന്നുമെല്ലാം ചില രേഖപ്പെടുത്തലുകൾ കണ്ടിട്ടുണ്ട്.

————————————————————————————————————-

(കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായിരുന്നു ലേഖകന്‍)

___________________________________________________________

കൂടുതല്‍ വാര്‍ത്തകള്‍ക്കായി

http://www.newsboardindia.com
സന്ദര്‍ശിക്കുക
——————————-