മുന്നാർ കയ്യേററം നോക്കാൻ സി ബി ഐ വരേണ്ടെന്ന് സർക്കാർ

കൊച്ചി: ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറിലെ കയ്യേറ്റവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു.

ഇതിനയി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാം. വിവിധ വകുപ്പുകളെ ഇതുവഴി യോജിപ്പിക്കുകയും ചെയ്യാം.കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ ഇതുവരെ സ്വീകരിച്ച നടപടികളും കോടതിയെ അറിയിച്ചു.

മൂന്നാറിൽ വ്യാജ പട്ടയങ്ങൾ ഉണ്ടെന്ന ധാരണ ശരിയല്ല. പട്ടയങ്ങൾ നൽകിയതിൽ ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നതെന്നും സർക്കാർ അറിയിച്ചു.

കയ്യേറ്റങ്ങൾക്ക് പിന്നിൽ വ്യാജരേഖയുണ്ടാക്കിയോ എന്നും ഉദ്യോഗസ്ഥർ പണം വാങ്ങിയോ എന്നും പരിശോധിക്കേണ്ടതല്ലേയെന്ന് ഡിവിഷൻ ബെഞ്ച് ആരാഞ്ഞു. ഡിജിറ്റൽ സർവേ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനും കോടതി സർക്കാരിനോട് നിർ‍ദേശിച്ചു.