മുകേഷ് അംബാനിയുടെ വീട് വഖഫ് ഭൂമിയിലെന്ന് ഉവൈസി

മുംബൈ: ശതകോടീശ്വരനായ വ്യവസായിയും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനുമായ മുകേഷ് അംബാനിയുടെ വസതിയായ ‘ആൻ്റിലിയ’ മുസ്ലിം സ്വത്ത് കൈകാര്യം ചെയ്യുന്ന വഖഫ് ബോർഡിൻ്റെ ഭൂമിയിലാണ് നിർമ്മിച്ചിരിക്കുന്നതെന്ന് അസദുദ്ദീൻ ഒവൈസി എം.പിആരോപിച്ചു. ഹൈദരാബാദ് ആസ്ഥാനമായുള്ള മുസ്ലിം രാഷ്ട്രീയ കക്ഷിയായ ഓൾ ഇന്ത്യ മജിലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ.(എഐഎംഐഎം) മേധാവിയാണ് അദ്ദേഹം. ടി.വി9ന് നല്‍കിയ അഭിമുഖത്തിലാണ് ഈ പരാമർശം. 15000 കോടി രൂപ മുടക്കി നിർമിച്ച അംബാനിയുടെ വീട് വഖഫ് ഭൂമിയിലാണോ സ്ഥിതി ചെയ്യുന്നതെന്ന ചോദ്യത്തിന് അതെയെന്ന മറുപടിയാണ് ഉവൈസി നല്‍കിയത്. മുസ്‍ലിം […]

വഖഫ് ഭേദഗതി ബിൽ ഉടന്‍: സ്ത്രീകൾക്ക് പ്രാതിനിധ്യം

ന്യൂഡൽഹി: മുസ്ലിം സമുദായത്തിലെ  സ്വത്തുകൾ കൈകാര്യം ചെയ്യുന്ന വഖഫ് ബോര്‍ഡിന്‍റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന ഭേദഗതി ബിൽ പാർലമെന്റിൽ ഉടൻ അവതരിപ്പിച്ചേക്കും വഖഫ് ബോർഡുകൾ പരിഷ്കരിക്കാനുള്ള ബില്ലിൽ , വഖഫ് ബോർഡിൽ സ്ത്രീകളെ കൂടി ഉൾപ്പെടുത്താൻ ശുപാർശയുണ്ട്.  ബിൽ പ്രകാരം എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര കൗൺസിലിലും രണ്ട് വനിതകളെ നിയമിക്കും. നിലവിൽ വഖഫ് ബോർഡുകളിലോ സംസ്ഥാന, കേന്ദ്ര കൗൺസിലുകളിലോ സ്ത്രീകൾക്ക് അംഗത്വമില്ല. പള്ളികളുടെയും ഇസ്‌ലാമിക മത സ്ഥാപനങ്ങളുടെയും നടത്തിപ്പടക്കമുള്ള കാര്യങ്ങളാണ് വഖഫ് ബോർഡിൻ്റെ ചുമതല. വഖഫ് ബോർഡ് […]