തൃശ്ശുരിൽ തെളിഞ്ഞത് സിപിഎം-ബിജെപി ബന്ധം – കോൺഗ്രസ്
തിരുവനന്തപുരം∙:ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, തൃശ്ശൂർ മണ്ഡലത്തിൽ സുരേഷ് ഗോപിയുടെ വിജയം വെളിപ്പെടുത്തുന്നത് സിപിഎം-ബിജെപി അവിഹിതബന്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു. കഴിഞ്ഞ നിയമസഭാ കാലം മുതൽ തുടരുന്ന ബന്ധമാണിത്. കേന്ദ്ര ഏജന്‍സികൾ എടുത്തിട്ടുള്ള കേസുകള്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയനെ വരെ ബി ജെ പി ഭീഷണിപ്പെടുത്തി. ആ ഭീഷണിക്കു വഴങ്ങിയാണ് സിപിഎം ധാരണയ്ക്ക് എത്തിയത്. കേരളത്തിൻ്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാദ്‌വേക്കറെ എന്തിനാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ .പി .ജയരാജൻ കണ്ടത് ? ഈ കൂടിക്കാഴ്ചയിലാണ് […]
മദ്യനയ അഴിമതി: തെളിവ് പുറത്ത് വിട്ട് പ്രതിപക്ഷം
തിരുവനന്തപുരം: മദ്യനയ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് എക്സൈസ് മന്ത്രി എം ബി രാജേഷ്, ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് എന്നിവർ പച്ചക്കള്ളം പറയുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. ഇരുവരൂം രാജിവെച്ച് ജുഡീഷ്യൽ അന്വേഷണം നേരിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാരിന് മുന്നിൽ സതീശൻ ആറ് ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തു. മദ്യനയത്തിൽ യോഗം വിളിച്ചതിന് തെളിവുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മേയ് 21-ന് ടൂറിസം വകുപ്പ് വിളിച്ച യോഗത്തിൽ ഡ്രൈ ഡേ വിഷയം ചർച്ച ആയെന്നും തുടർന്നാണ് പണപ്പിരിവ് […]
ബിസിനസ് പങ്കാളിത്തം: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ വെട്ടിലാവുന്നു
തിരുവനന്തപുരം: സി പി എം കേന്ദ്ര കമ്മിററി അംഗവും ഇടതുമുന്നണി കൺവീനറുമായ ഇ. പി. ജയരാജൻ്റെ കുടുംബവും തമ്മിലുള്ള ബിസിനസ് പങ്കാളിത്തം തിരുവനന്തപുരത്തെ എൻ ഡി എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ നിഷേധിച്ചില്ല. ജയരാജനും രാജീവ് ചന്ദ്രശേഖറിന്റെ ഭാര്യയും തമ്മില്‍ ബിസിനസ് പങ്കാളിത്തമുണ്ടെങ്കില്‍ അത് ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള ബന്ധമാണോ എന്ന് വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം ചോദിച്ചു.താനും ജയരാജനുമായുള്ള ബിസിനസ് പങ്കാളിത്തം സി.പി.എം-ബി.ജെ.പി. ബന്ധത്തിന് തെളിവാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തില്‍ പ്രതിരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. കേരളത്തില്‍ സി.പി.എം-ബി.ജെ.പി. ബന്ധമുണ്ടെന്ന് പ്രതിപക്ഷ […]
സമരാഗ്നി കലങ്ങി: സുധാകരൻ – സതീശൻ പോര് പരസ്യമായി
ആലപ്പുഴ : കെ പി സി സി യുടെ സമരാഗ്നി ജാഥയോടനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ,പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പരസ്യമായി തെറിവിളിച്ചു. നേതാക്കൾ തമ്മിലുള്ള തർക്കം രൂക്ഷമായതിനെ തുടർന്ന് കോൺഗ്രസ് ദേശീയ നേതൃത്വം ഇടപെട്ടു സതീശനെ സമാധാനിപ്പിച്ചു. സതീശൻ പത്രസമ്മേളനത്തിനു എത്താൻ ഇരൂപതു മിനിററ് വൈകിയ സാഹചര്യത്തിൽ അണ് സുധാകരൻ അസഭ്യപദ പ്രയോഗം നടത്തിയത്.സതീശൻ എത്താൻ വൈകിയതോടെ സുധാകരൻ അടുത്തിരുന്ന ഡിസിസി പ്രസിഡന്റ് ബി.ബാബുപ്രസാദിനോട് അനിഷ്ടം അറിയിച്ച കൂട്ടത്തില്‍ അസഭ്യപദ പ്രയോഗം നടത്തുകയായിരുന്നു. […]
സച്ചിദാനന്ദൻ പറഞ്ഞത് കേരളത്തിൻ്റെ മനസ്സ്; സതീശൻ
കോട്ടയം: ഇടതുപക്ഷ ബുദ്ധിജീവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ. സച്ചിദാനന്ദന്റെ പ്രസ്താവന ഏറ്റെടുത്ത് കോൺഗ്രസ്സ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ രംഗം കൊഴുപ്പിക്കുന്നു. സംസ്ഥാനത്ത് എല്‍.ഡി.എഫ്. സര്‍ക്കാര്‍ മൂന്നാംതവണയും അധികാരത്തില്‍ വരാതിരിക്കാന്‍ പ്രാര്‍ഥിക്കണമെന്ന് സഖാക്കളോട് പറഞ്ഞുകൊണ്ടേയിരിക്കുന്നുവെന്നാണ് സച്ചിദാനന്ദൻ പറഞ്ഞത്. കേരളത്തിലെ ജനങ്ങളുടെ മനസാണ് അദ്ദേഹം പ്രകടിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അഭിപ്രായപ്പെട്ടു. സമൂഹത്തേയും ഭരണകൂടത്തേയും നോക്കിക്കാണുന്ന ഏതൊരാള്‍ക്കും തോന്നുന്ന സാമാന്യ വികാരമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. രാഷ്ട്രീയമായി തന്നെ തിരഞ്ഞെടുപ്പിനെ നേരിടുമെന്നതില്‍ ഒരു സംശയവും വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. […]