മൂന്നാം വന്ദേഭാരത്: ആദ്യ യാത്ര 31ന്
കൊച്ചി: സംസ്ഥാനത്തിന് മൂന്നാം വന്ദേഭാരത് ട്രെയിന്‍ അനുവദിച്ചു. എറണാകുളം – ബംഗളൂരു റൂട്ടില്‍ ആഴ്ചയില്‍ മൂന്ന് ദിവസമാണ് സര്‍വീസ്. 31ന് ആണ് ആദ്യ യാത്ര. എറണാകുളം, തൃശൂര്‍, പാലക്കാട്, പൊത്തന്നൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ബംഗളൂരു എന്നിവിടങ്ങളാണ് സ്റ്റോപ്പുകള്‍. 12 സര്‍വീസുകളുള്ള സ്‌പെഷ്യല്‍ ട്രെയിന്‍ ആയിട്ടാണ് ഓടുക.എറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് 12.50ന് പുറപ്പെട്ട് രാത്രി 10 മണിക്ക് ബംഗളൂരുവില്‍ എത്തും. അടുത്ത ദിവസം പുലര്‍ച്ചെ 5.30ന് ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2.20ന് എറണാകുളത്ത് എത്തും. ബുധന്‍, […]
മൂന്നാം വന്ദേഭാരത് അടുത്ത മാസം
കൊച്ചി: കേരളത്തിന്റെ മൂന്നാം വന്ദേഭാരത് ട്രെയിന്‍ അടുത്തമാസം ഓടിത്തുടങ്ങും. എറണാകുളം ബംഗളുരു റൂട്ടിലായിരിക്കും പുതിയ ട്രയിൻ. തിരുവനന്തപുരം – കോയമ്ബത്തൂര്‍ റൂട്ടും റയില്‍വെയുടെ പരിഗണനയിലുണ്ടായിരുന്നു. കോയമ്പത്തൂരിനേക്കാൾ തിരക്കുള്ള റൂട്ടാണ് ബംഗളുരു എന്നതാണ് എറണാകുളം- ബഗംളുരു റൂട്ടില്‍ വന്ദേഭാരത് ഓടിക്കാന്‍ റയില്‍വെയെ പ്രേരിപ്പിക്കുന്നത്. ആയിരക്കണക്കിന് മലയാളികളാണ് ബംഗളുരുവില്‍ ജോലി ചെയ്യുന്നത്.പഠന ആവശ്യങ്ങള്‍ക്കും മറ്റുമായി ബെംഗളുരുവിനെ ആശ്രയിക്കുന്ന നല്ലൊരു വിഭാഗം വേറെയുമുണ്ട്.
വന്ദേഭാരത് എറണാകുളം- മംഗലാപുരം റൂട്ടിൽ ?
ചെന്നൈ: റെയിൽവെ കേരളത്തിലേക്ക് രണ്ടാമതൊരു വന്ദേഭാരത് കൂടി അനുവദിച്ചു. മംഗലാപുരം എറണാകുളം റൂട്ടിലായിരിക്കും ഇത് എന്നാണ് സൂചന. എന്നാൽ ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല. എട്ട് കോച്ചുകളടങ്ങിയ ആദ്യ റേക്ക് ദക്ഷിണ റെയിൽവേക്ക് ഉടൻ കൈമാറും. രൂപമാററം വരുത്തിയ വന്ദേ ഭാരതിന്റെ ആദ്യ റേക്കാണ് കേരളത്തിന് അനുവദിക്കുന്നത്. പുതിയ വണ്ടി സംബന്ധിച്ച് രണ്ട് നിര്‍ദേശങ്ങളാണ് ദക്ഷിണ റെയില്‍വേക്ക് മുന്നിലുണ്ടായിരുന്നത്. ഒന്ന് ചെന്നൈ – തിരുനെല്‍വേലി, രണ്ടാമത് മംഗലാപുരം-തിരുവനന്തപുരം. പുതിയ വണ്ടി രാവിലെ ആറ് മണിക്ക് മംഗലാപുരത്ത് നിന്നും തിരിക്കും. 12 […]