റിസോർട്ടിലെ റെയ്ഡ് : പിന്നാലെ ജാവഡേക്കറെ കണ്ട് ജയരാജൻ

കൊച്ചി:  ഇടതുമൂന്നണി കൺവീനർ ഇ പി ജയരാജൻ്റെ കുടുംബത്തിന് ഉയര്‍ന്ന ഓഹരി പങ്കാളിത്തമുള്ള കണ്ണൂര്‍ മൊറാഴയിലെ വൈദേകം റിസോര്‍ട്ടിലെ ആദായനികുതിവകുപ്പിന്റെ പരിശോധനയക്ക് തൊട്ടുപിന്നാലെയാണ് അദ്ദേഹം  ബി.ജെ.പിയുടെ സംസ്ഥാന ചുമതലയുള്ള പ്രകാശ് ജാവഡേക്കറെ കണ്ടത് എന്നത് ചർച്ചയാവുന്നു. കഴിഞ്ഞവര്‍ഷം മാര്‍ച്ച് രണ്ടിനായിരുന്നു ഇ.പിയുടെ ഭാര്യ ചെയര്‍പേഴ്‌സണായുള്ള വൈദേകം ആയുര്‍വേദ റിസോര്‍ട്ടില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. മാര്‍ച്ച് അഞ്ചിന്‌ പ്രകാശ് ജാവഡേക്കറുമായി ജയരാജൻ കൂടിക്കാഴ്ച നടത്തി. പിന്നീട് ഇതുസംബന്ധിച്ച് ആദായ നികുതി വകുപ്പ് നടപടികൾ സ്വീകരിച്ചതായി അറിവില്ല. ജയരാജന്‍ […]

ബിസിനസ് പങ്കാളിത്തം: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ വെട്ടിലാവുന്നു

തിരുവനന്തപുരം: സി പി എം കേന്ദ്ര കമ്മിററി അംഗവും ഇടതുമുന്നണി കൺവീനറുമായ ഇ. പി. ജയരാജൻ്റെ കുടുംബവും തമ്മിലുള്ള ബിസിനസ് പങ്കാളിത്തം തിരുവനന്തപുരത്തെ എൻ ഡി എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ നിഷേധിച്ചില്ല. ജയരാജനും രാജീവ് ചന്ദ്രശേഖറിന്റെ ഭാര്യയും തമ്മില്‍ ബിസിനസ് പങ്കാളിത്തമുണ്ടെങ്കില്‍ അത് ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള ബന്ധമാണോ എന്ന് വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം ചോദിച്ചു.താനും ജയരാജനുമായുള്ള ബിസിനസ് പങ്കാളിത്തം സി.പി.എം-ബി.ജെ.പി. ബന്ധത്തിന് തെളിവാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തില്‍ പ്രതിരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. കേരളത്തില്‍ സി.പി.എം-ബി.ജെ.പി. ബന്ധമുണ്ടെന്ന് പ്രതിപക്ഷ […]