ബലാത്സംഗം: പ്രതിയുടെ ബേക്കറി ബുള്‍ഡോസര്‍ കൊണ്ട് നിരത്തി

അയോധ്യ: പന്ത്രണ്ടു വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ മുഖ്യപ്രതിയും സമാജ്‌വാദി പാർട്ടി (എസ്‌പി) പ്രവർത്തകനുമായ മൊയ്ദ് ഖാന്റെ ഉടമസ്ഥതയിലുള്ള ബേക്കറി സർക്കാർ ബുള്‍ഡോസർ ഉപയോഗിച്ച്‌ തകർത്തു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഇരയുടെ അമ്മയെ കണ്ട് നീതി ഉറപ്പാക്കുമെന്ന് അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് കനത്ത പോലീസ് നിരീക്ഷണത്തിൽ ഈ നടപടി ഉണ്ടായത്.  iഈ വിഷയം സംബന്ധിച്ച  മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് അയോധ്യ എംപിയും സമാജ് വാദി പാർട്ടി നേതാവുമായ അവധേഷ് പ്രസാദ് ഒഴിഞ്ഞുമാറി, മൊയ്ദ് ഖാനെയും അദ്ദേഹത്തിന്റെ ജീവനക്കാരനായ […]

യു പി യിൽ ലൗ ജിഹാദ് കുറ്റവാളികള്‍ക്ക് ജീവപര്യന്തം

ലഖ്നോ: ലൗ ജിഹാദുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് ജീവപര്യന്തം ശിക്ഷ വരെ ലഭിക്കാവുന്ന കർശനമായ വ്യവസ്ഥകൾ മതപരിവർത്തന വിരുദ്ധ നിയമത്തിൽ ഉൾപ്പെടുത്തി ഉത്തർപ്രദേശ് സർക്കാർ. പാർലമെൻ്ററി കാര്യ മന്ത്രി സുരേഷ് ഖന്നയാണ് ഇത് സംബന്ധിച്ച ബില്‍ നിയമസഭയിൽ അവതരിപ്പിച്ചത്. വഞ്ചനാപരമോ നിർബന്ധിതമോ ആയ മതപരിവർത്തനത്തിന് 10 വർഷം വരെ ശിക്ഷയും 50,000 രൂപ പിഴയുമാണ് നിലവിലെ വ്യവസ്ഥ. നിയമവിരുദ്ധമായ മത പരിവർത്തനങ്ങള്‍ക്കുള്ള ധനസഹായം കുറ്റകരമാക്കാനും കൂടി നിർദ്ദേശിക്കുന്നതാണ് പുതിയ മതപരിവർത്തന നിരോധന ബില്‍ .2024.  2021ലാണ് […]

കാവടി യാത്ര; വിവാദ ഉത്തരവ് സുപ്രിംകോടതി തടഞ്ഞു

ന്യുഡൽഹി: ഹിന്ദുക്കളുടെ സുപ്രധാന തീർഥാടനമായ കാവടി യാത്ര കടന്നുപോകുന്ന വഴികളിലെ ഭക്ഷണശാലകളുടെ ഉടമസ്ഥവിവരങ്ങൾ പ്രദർശിപ്പിക്കണമെന്ന ഉത്തർപ്രദേശ്- ഉത്തരാഖണ്ഡ് സർക്കാരുകളുടെ വിവാദ ഉത്തരവിന് സുപ്രീംകോടതി സ്റ്റേ. ഉത്തർപ്രദേശിലെ മുസഫർനഗർ പോലീസാണ് ഏറെ വിഭാഗീയ മാനങ്ങളുള്ള ഉത്തരവ് ആദ്യം പുറപ്പെടുവിച്ചത്.ഇതു പ്രകാരം ഭക്ഷണശാലകളുടെ പുറത്തും അവയുടെ ഉടമസ്ഥർ ആരെന്ന് വെളിപ്പെടുത്താന്‍ ബോർഡുകൾ പ്രദർശിപ്പിക്കണം. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ തന്നെ ഉത്തരവിനെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. കൂടാതെ ഹലാൽ ഭക്ഷണം വിളമ്പുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന മുന്നറിയിപ്പ് അദ്ദേഹം നൽകിയിരുന്നു. ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ് […]

ഹാഥ്റസ് ദുരന്തം: ആൾ ദൈവത്തിന് രാഷ്ടീയ പിന്തുണ

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ഹാഥ്‌റസില്‍ നടത്തിയ സത്സംഗത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് നൂറിലേറെ പേർ മരിച്ച സംഭവം ആസൂത്രിതമെന്ന ആരോപണവുമായി ‘ആള്‍ദൈവം’ ഭോലെ  ബാബയുടെ അഭിഭാഷകൻ. 121 പേരാണ് ഈ ദുരന്തത്തിൽ മരണമടഞ്ഞത്. 80,000 ആളുകളെ ഉൾക്കൊള്ളാൻ പറ്റുന്ന സ്ഥലത്ത് 2.5 ലക്ഷത്തോളം പേരാണ് ഒത്തുകൂടിയതെന്നാണ് പോലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിലെ വിവരം. ഇതിനിടെ,ഭോലെ ബാബയ്ക്കെതിരെ നടപടി സ്വീകരിക്കാൻ തയാറെടുക്കുകയാണ് പൊലീസ്. ഭോലെ ബാബയുടെ സംഘടനയ്ക്ക് നിരവധി രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ധനസഹായം ലഭിച്ചതായി അവർ കണ്ടെത്തി. സംഭവത്തിന്‌ പിന്നിൽ രാഷ്ട്രീയ […]

സത്സംഗ ദുരന്തം: മരണം 130; ഭോലെ ബാബ ഒളിവിൽ

ലഖ്നൗ : ഉത്തര്‍ പ്രദേശിലെ ഹാത്രസില്‍ നടന്ന ആധ്യാത്മിക സമ്മേളനത്തിനിടയിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 130 ആയി. 150 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഭോലെ ബാബ എന്നറിയപ്പെടുന്ന ആത്മീയ ആചാര്യൻ നടത്തിയ സത്സംഗം കഴിഞ്ഞ് ജനങ്ങൾ പിരിയുമ്പോൽ ആണ് ദുരന്തം. ദുരന്തത്തിന് പിന്നാലെ പ ഭോലെ ബാബ ഒളിവിൽ പോയെന്നാണ് വിവരം. ഇയാളെ കണ്ടെത്താനായി അന്വേഷണം തുടരുകയാണ്. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ നടന്ന പരിപാടിയിൽ അനുവദിച്ചതിലും അധികം പേർ പങ്കെടുത്തെന്നാണ് പ്രാഥമിക വിലയിരുത്തൽ. […]

പ്രിയങ്കയുടെ ഭർത്താവ് റോബര്‍ട്ട് വദ്ര കോൺഗ്രസ്സിന് തലവേദന

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉത്തർ പ്രദേശിയിൽ അമേഠിയിൽ മൽസരിക്കാനുള്ള ശ്രമം തുടർന്ന് ഐ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബര്‍ട്ട് വദ്ര. സ്വയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയ അദ്ദേഹത്തിൻ്റെ പേരിൽ കൂററൻ ബോർഡുകളും പോസ്റററുകളും അമേഠിയില്‍ പ്രത്യക്ഷപ്പെട്ടത് കോൺഗ്രസ്സിനെ പ്രതിസന്ധിയിലാക്കി.അമേത്തി കി ജന്‍താ കരേ പുകാര്‍, റോബര്‍ട്ട് വദ്ര അബ് കി ബാര്‍- എന്നുവച്ചാല് അമേഠിയിലെ ജനങ്ങള്‍ ഇക്കുറി വദ്ര വരണമെന്ന് ആഗ്രഹിക്കുന്നു- അമേഠിയിലെ കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ ഇന്നലെ പ്രത്യക്ഷപ്പെട്ട […]

ഗ്യാന്‍വാപി പള്ളി സമുച്ചയത്തില്‍ പൂജ തുടരാൻ വിധി

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗ്യാന്‍വാപി പള്ളി സമുച്ചയത്തിലെ അറയില്‍ ഹൈന്ദവ പൂജ നടത്താന്‍ അനുമതി നല്‍കിയ വാരണാസി ജില്ലാ കോടതിയുടെ വിധിക്കെതിരെ മസ്ജിദ് കമ്മിറ്റി നല്‍കിയ അപ്പീല്‍ ഹർജി അലഹബാദ് ഹൈക്കോടതി തള്ളി.ജസ്റ്റിസ് രോഹിത് രഞ്ജന്‍ അഗര്‍വാളിന്റെ ബെഞ്ച് ആണ് വിധി പറഞ്ഞത്. വാരാണസി ജില്ലാ കോടതി വിധിക്കെതിരെ അന്‍ജുമാന്‍ ഇന്‍തെസാമിയ മസ്ജിദ് കമ്മിറ്റിയാണ് ഹൈക്കോടതിയെ സമീപിച്ചത്. വ്യാസ് കാ തെഖാനയില്‍ പൂജ നടത്താനാണ് വാരാണസി കോടതി അനുമതി നല്‍കിയത്. പള്ളി സമുച്ചയത്തില്‍ നാലു തെഖാനകളാണ് (അറകള്‍) ഉള്ളത്. […]

പീഡനക്കേസില്‍ ബിജെപി എംഎല്‍എയ്ക്ക് 25 വര്‍ഷം കഠിന തടവ്

ലക്നൗ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എയ്ക്ക് പ്രത്യേക കോടതി 25വര്‍ഷം കഠിന തടവും 10 ലക്ഷം രൂപ പിഴയും വിധിച്ചു. 2014 നവംബറില്‍ നടന്ന സംഭവത്തില്‍ ഒന്പതു വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് ശിക്ഷ. ഇതോടെ സോൻഭദ്ര ജില്ലയിലെ ദുദ്ദി മണ്ഡലത്തില്‍നിന്നുള്ള രാംദുലാര്‍ ഗോണ്ട് അയോഗ്യനായി. 10 ലക്ഷം രൂപ പിഴയടക്കാനും അത് ഇരയ്ക്ക് കൈമാറാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇന്‍ഡ്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍), 376 (ലൈംഗിക ആക്രമണം/ബലാത്സംഗം), ലൈംഗിക […]

അനധികൃത ഇസ്ലാം മദ്രസകൾക്ക് എതിരെ യു പി സർക്കാർ നീക്കം

ലക്‌നൗ: അനധികൃതമായി പ്രവർത്തിക്കുന്ന ഇസ്ലാം പഠന കേന്ദ്രങ്ങളായ മദ്രസകൾക്ക് എതിരെ അന്വേഷണത്തിന് ഉത്തർ പ്രദേശ് സർക്കാർ ഉത്തരവിട്ടു. ഇത്തരത്തിലുള്ള 8500 മദ്രസകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ടെന്ന് സർക്കാർ കണ്ടെത്തിയിരുന്നു. മദ്രസകളിലെത്തുന്ന വിദേശ ഫണ്ടിനെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ദിവസങ്ങൾക്കുശേഷമാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. മുസഫർനഗർ ജില്ലയിലെ മദ്രസകളാണ് ഇപ്പോൾ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജില്ലയിൽ മാത്രം നൂറ് മദ്രസകൾ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്നത് കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. ആവശ്യമായ രേഖകൾ സമർപ്പിക്കാൻ മദ്രസ മാനേജർമാർക്ക് നോട്ടീസ് നൽകി . […]

 രക്തം സ്വീകരിച്ച 14 കുട്ടികള്‍ക്ക് എച്ച്‌ഐവി

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കാണ്‍പുരിലെ ലാലാ ലജ്പത് റായ് (എല്‍എല്‍ആര്‍) സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച 14 കുട്ടികള്‍ക്ക് എച്ച്‌ഐവി, ഹെപ്പറ്റെറ്റിസ് ബി, സി എന്നിവ ബാധിച്ചതായി കണ്ടെത്തല്‍. കാണ്‍പുര്‍ സിറ്റി, ദേഹത്, ഫറൂഖാബാദ്, ഔറയ്യ, ഇറ്റാവ, കനൗജ് തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികളാണിവര്‍.രോഗബാധയുടെ ഉറവിടം കണ്ടെത്താൻ വൈറല്‍ ഹെപ്പറ്റൈറ്റിസ് കണ്‍ട്രോള്‍ ബോര്‍ഡ് അന്വേഷണം നടത്തുമെന്ന് ഉത്തര്‍പ്രദേശ് ദേശീയ ആരോഗ്യ മിഷൻ അറിയിച്ചു. തലസേമിയ രോഗബാധയെ തുടര്‍ന്നാണ് കുട്ടികള്‍ക്ക് രക്തം നല്‍കിയത്. രക്തദാന സമയത്ത് […]