പിണറായി വിജയനും എം. ടി യുടെ ഉപദേശവും
കെ .ഗോപാലകൃഷ്ണൻ കേരള മുഖ്യമന്ത്രി പിണറായി വിജയനെ ദൈവത്തിന്റെ വരദാനമായി വാഴ്ത്തുകയോ വിശേഷിപ്പിക്കുകയോ ചെയ്യുകയും അദ്ദേഹത്തെ അമാനുഷനായി ചിത്രീകരിച്ചു സ്തുതിച്ചുകൊണ്ടുള്ള ഒരു ഗാനം പ്രചരിക്കുകയും ചെയ്യുന്ന കാലം. കേരളം ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുകയും ശമ്പളവും പെൻഷനുംപോലും നൽകാൻ കഴിയാതിരിക്കുകയും ചെയ്യുന്ന കാലം. പ്രമുഖ എഴുത്തുകാരനും ജ്ഞാനപീഠം ജേതാവായ എം.ടി. വാസുദേവൻ നായർ അധികാരത്തിലിരിക്കുന്ന രാഷ്ട്രീയ നേതാക്കളോടുള്ള ആചാരപരമായ ആരാധനയെ രൂക്ഷമായി വിമർശിച്ചത് ഈ കാലത്ത് തന്നെ. നിഷ്പക്ഷവും ധീരവുമായ വീക്ഷണങ്ങൾക്ക് പേരുകേട്ട […]