ആബുലൻസ് യാത്ര; സുരേഷ് ഗോപി പോലീസ് കേസിൽ
തൃശ്ശൂര്‍: പൂരം കലങ്ങിയ രാത്രി ആംബുലൻസിൽ തിരുവമ്പാടി ഓഫീസിലേക്ക് വന്ന സംഭവത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തു. സിപിഐ തൃശ്ശൂർ മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് സുമേഷ് നൽകിയ പരാതിയിലാണ് നടപടി. ആംബുലന്‍സ് നിയമവിരുദ്ധമായി ഉപയോഗിച്ചതിലാണ് കേസ്. രോഗികളെ മാത്രം കൊണ്ടുപോകാന്‍ അനുവാദമുള്ള ആംബുലന്‍സില്‍ യാത്ര ചെയ്തെന്നാണ് എഫ്ഐആറില്‍ പറയുന്നത്. പൊലീസ് നിയന്ത്രണം സുരേഷ് ഗോപി ലംഘിച്ചെന്നും എഫ്ഐആറില്‍ പറയുന്നു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സുരേഷ് ഗോപിക്കെതിരെ കേസെടുത്തിരിക്കുന്നത്. സുരേഷ് ഗോപി ഉൾപ്പടെ പ്രതികൾ 6 മാസം വരെ […]
എ ഡി ജി പി യെ മാററാൻ മുഖ്യമന്ത്രി തയാറല്ല
തിരുവനന്തപുരം: ഇടതുമുന്നണി ഘടക കക്ഷിയായ സി പി ഐ ശക്തമായി ആവശ്യപ്പെട്ടിട്ടും വിവാദപുരുഷനായി മാറിയ എ ഡി ജി പി: എം.ആർ. അജിത് കുമാറിനെ മാററാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറാവുന്നില്ല. സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇന്നലെ അദ്ദേഹത്തെ കണ്ട് ഈ ആവശ്യം വീണ്ടും ഉന്നയിച്ചെങ്കിലും ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനം വന്നില്ല. പകരം, തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതു സംബന്ധിച്ച് തുടരന്വേഷണം നടത്താൻ ധാരണയായി. മൂന്നു തലത്തിലാവും അന്വേഷണം. കലക്കലുമായി […]
പൂരം കലക്കൽ സംഭവം: കേസെടുത്ത് അന്വേഷണം വരും ?
തിരുവനന്തപുരം: തൃശൂർ പൂരത്തിൻ്റെ പ്രധാന നടത്തിപ്പുകാരിൽ പ്രമുഖരായ തിരുവമ്പാടി ദേവസ്വത്തിലെ ചില ചില നിക്ഷിപ്ത താൽപര്യക്കാർക്ക് പൂരം കലക്കുന്നതിൽ പങ്കുണ്ടെന്ന് എഡിജിപി: എം.ആർ.അജിത് കുമാറിൻ്റെ കണ്ടെത്തൽ. എന്നാൽ സംസ്ഥാന പോലീസ് മേധാവി ഷെയ്ക്ക് ദർവേസ് സാഹിബ് ഈ വാദത്തോട് യോജിക്കുന്നില്ല. ഈ സാഹചര്യത്തിൽ യഥാർഥ വസ്തുത പുറത്തുകൊണ്ടുവരാൻ കേസെടുത്ത് മറ്റൊരു അന്വേഷണം സർക്കാർ പ്രഖ്യാപിക്കാനുള്ള സാധ്യതയേറുകയാണ്. പൂരം അലങ്കോലപ്പെട്ടപ്പോൾ ക്രമസമാധാന ചുമതലയുള്ള എഡിജിപി എന്തുകൊണ്ട് ഇടപെട്ടില്ലെന്ന സംശയം സംസ്ഥാന പോലീസ് മേധാവി ഉന്നയിക്കുന്നു. ഈ സംശയം ഉൾപ്പെടുത്തിയുള്ള […]
ഒടുവിൽ പൂരം കലക്കൽ റിപ്പോർട്ട് അഞ്ചു മാസത്തിന് ശേഷം
തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതു സംബന്ധിച്ച് ഒരാഴ്ചയ്ക്കകം നല്‍കേണ്ട റിപ്പോര്‍ട്ട് അഞ്ചു മാസത്തിനു ശേഷം ആരോപണ വിധേയനായ എഡിജിപി എം.ആർ.അജിത് കുമാർ സമർപ്പിച്ചു. റിപ്പോർട്ട് ചൊവ്വാഴ്ചയ്ക്കകം ലഭിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബിന് അന്വേഷണ റിപ്പോർട്ട് കൈമാറുകയായിരുന്നു. റിപ്പോര്‍ട്ട് അടുത്ത ദിവസങ്ങളില്‍ തന്നെ മുഖ്യമന്ത്രിക്ക് കൈമാറും. തൃശ്സൂർ ജില്ലയിൽ നിന്നുള്ള മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, കെ. രാജൻ,ആർ.ബിന്ദു എന്നിവരും അജിത് കുമാര്‍ തൃശൂരിലുള്ളപ്പോഴായിരുന്നു […]
പിണറായി പറഞ്ഞെങ്കിലും പൂരം അന്വേഷണം നടന്നില്ലെന്ന് പോലീസ്
തൃശൂർ: വിശ്വപ്രശസ്തമായ തൃശ്ശൂർ പൂരം രാഷ്ടീയ ലക്ഷ്യങ്ങൾ വെച്ച് കലക്കിയതിനെക്കുറിച്ച് പോലീസ് അന്വേഷിക്കുമെന്ന് അഞ്ചു മാസം മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചെങ്കിലും അത്തരം ഒരു നടപടിയെപ്പറ്റി ഒരറിവുമില്ലെന്ന് തൃശൂർ സിറ്റി പൊലീസും പൊലീസ് ആസ്ഥാനവും വ്യക്തമാക്കി. ഇപ്പോൾ ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലടക്കം ആരോപണ വിധേയനായ എഡിജിപി എം.ആർ.അജിത് കുമാറിനായിരുന്നു അന്വേഷണ ചുമതല. എന്നാൽ അന്വേഷണം നടത്തുകയോ റിപ്പോർട്ട് സമർപ്പിക്കുകയോ ചെയ്തിട്ടില്ലെന്നാണ് പൊലീസ് വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടി. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപാണ്,പോലീസ് പൂരം കലക്കി എന്ന […]
പൂരം കലക്കിയ പോലീസ് ഉദ്യോഗസ്ഥരെ മാററാൻ നീക്കം
തിരുവനന്തപുരം: തൃശൂർ പൂരം അലമ്പാക്കിയ സിറ്റി പോലീസ് കമ്മിഷണർ അങ്കിത്ത് അശോകനെയും അസിസ്റ്റൻറ് കമ്മിഷണർ സുദർശനെയും അടിയന്തരമായി സ്ഥലം മാറ്റാൻ മുഖ്യമന്ത്രിയുടെ നിർദേശം. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുവാദത്തോടുകൂടിയാണു ഇവരെ നീക്കുക.അങ്കിത്തിന് പകരം കമ്മിഷണറായി നിയമിക്കാനുള്ള മൂന്ന് പേരുടെ പട്ടിക തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറും. പോലീസിന്റെ നടപടികൾക്കെതിരെ ഉയർന്ന പരാതികൾ ഒരാഴ്ചയ്ക്കകം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഡിജിപിക്കും മുഖ്യമന്ത്രിക്ക് നിർദേശം നൽകി. പൂരവുമായി ബന്ധപ്പെട്ട് രണ്ട് പരാതികളാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്. ഇവ അന്വേഷണത്തിനായി ഡിജിപിക്ക് കൈമാറിയതായും. വിഷയം ഗൗരവതരമായാണ് […]
പോലീസ് ഇടപെടൽ: വെടിക്കെട്ട് പകലായി: രാഷ്ടീയ വിവാദം തുടങ്ങി
തൃശ്ശൂർ : പൂരത്തിൻ്റെ വെടിക്കെട്ട് കുളമായി. പുലർച്ചെ നടക്കേണ്ട വെടിക്കെട്ട് നടന്നത് രാവിലെ എഴിന് ശേഷം. ആദ്യം പാറമേക്കാവും പിന്നാലെ തിരുവമ്പാടിയും വെടിക്കെട്ട് നടത്തി. പോലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങൾ കാര്യങ്ങൾ വഷളാക്കിയെന്ന ആരോപണം വിവാദമായിക്കഴിഞ്ഞു. അനാവശ്യ നിയന്ത്രണങ്ങള്‍ എന്നാരോപിച്ച് തിരുവമ്പാടി ദേവസ്വം രംഗത്തെത്തിയതോടെ കേട്ടുകേള്‍വിയില്ലാത്ത പ്രതിസന്ധിക്കാണ് പൂരം ദിനം സാക്ഷ്യമായത്. പോലീസുമായുള്ള തര്‍ക്കം പൂരം ചടങ്ങുകളിലേക്ക് ഒതുക്കാന്‍ തിരുവമ്പാടി ദേവസ്വം മുതിര്‍ന്നതോടെ വെടിക്കെട്ട് ഉള്‍പ്പെടെ വൈകുന്ന നിലയുണ്ടായി. പുലര്‍ച്ചെ മന്ത്രി കെ രാജന്‍, കളക്ടര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ […]
പൂരത്തിന് കർശന നിയന്ത്രണങ്ങൾ വീണ്ടും
കൊച്ചി: ഈ മാസം 19 ന് നടക്കുന്ന തൃശൂർ പൂരത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി വീണ്ടും ഹൈക്കോടതി. എഴുന്നള്ളിക്കുന്ന ആനയും ആൾക്കൂട്ടവും തമ്മിലുള്ള ദൂരം 6 മീറ്ററായിരിക്കണമെന്ന് കോടതി നിർദേശിച്ചു. ഇതിനിടയിൽ തീവെട്ടി, ചെണ്ടമേളം ഉൾപ്പെടെ ഒന്നും പാടില്ല. ജനങ്ങളുടെ സുരക്ഷയാണ് മറ്റെന്തിനേക്കാളും പ്രധാനമായി കണക്കാക്കേണ്ടതെന്നും അക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാൻ പറ്റില്ലെന്നും ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, പി. ഗോപിനാഥ് എന്നിവരുടെ അവധിക്കാല ബെഞ്ച് ഉത്തരവിട്ടു. കഠിനമായ ചൂടാണ് സംസ്ഥാനത്തെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് അകലം ആവശ്യമെന്ന് […]