തെലുഗു വിപ്ലവ കവി ഗദ്ദർ വിടപറഞ്ഞു
ഹൈദരാബാദ്: തെലങ്കാനയിലെ പ്രശസ്ത വിപ്ലവകവിയും ഗായകനുമായ ഗദ്ദർ(74) അന്തരിച്ചു. ഗുമ്മാഡി വിറ്റൽ റാവു എന്നാണ് യഥാർഥ പേരെങ്കിലും ഗദ്ദർ എന്ന മൂന്നക്ഷരത്തിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. സാമൂഹിക അസമത്വത്തിനെതിരായ പോരാട്ടത്തിന് ഇറങ്ങിത്തിരിച്ച ഗദ്ദര്‍ നാടോടിപ്പാട്ടിനെ തന്‌റെ ആയുധമാക്കി. പത്തു ദിവസമായി ഹൈദരാബാദിലെ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലായിരുന്നു. ഹൃദയസംബന്ധമായ ഗുരുതര പ്രശ്നങ്ങൾ മൂലം ജൂലൈ 20 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് മൂന്നിന് ബൈപ്പാസ് സർജറിക്ക് വിധേയനായി. ഇതിനിടെ വൃക്ക സംബന്ധമായും ശ്വാസകോശ സംബന്ധമായുമുണ്ടായിരുന്ന അസുഖങ്ങൾ മൂർച്ഛിച്ചതാണ് മരണത്തിന് കാരണമായത്. […]