മുഖ്യമന്ത്രിപദം ലക്ഷ്യം: വിജയ് രാഷ്ടീയത്തിൽ
ചെന്നൈ: തമിഴ്നാട്ടിൽ സിനിമ രംഗത്ത് നിന്ന് വീണ്ടും രാഷ്ടീയ താരോദയം. എം ജി. രാമചന്ദ്രനും ജയലളിതയ്ക്കും പിന്നാലെ നടൻ വിജയും മുഖ്യമന്ത്രിയാവാൻ കച്ചമുറുക്കുന്നു. തൻ്റെ രാഷ്ടീയ പാർടിയായ തമിഴക വെട്രി കഴകത്തിന്‍റെ പ്രഥമ സംസ്ഥാന സമ്മേളനത്തിൽ അദ്ദേഹം നയപ്രഖ്യാപനവും നടത്തി – ബി ജെ പി ആണ് ആശയപരമായ എതിരാളി. ഡി എം കെ രാഷ്ടീയ എതിരാളി. പെരിയോർ, കാമരാജ്, അംബേദ്ക്കര്‍, അഞ്ജലെ അമ്മാള്‍, വേലു നാച്ചിയാര്‍ ഇവരൊക്കെയാണ് വഴികാട്ടികളെന്നും വിജയ് പറഞ്ഞു. മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങിയശേഷമാണ് […]
ഉദയനിധി ഉപമുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക്
ചെന്നൈ: ഭരണ കക്ഷിയായ ഡി എം കെ യ്ക്ക് ഉള്ളിലും കുടുംബത്തിലും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിലും തമിഴ്‌നാട്ടിൽ ഉദയനിധി സ്ററാലിൽ ഉപമുഖ്യമന്ത്രി ആയേക്കും. യുവജനക്ഷേമ കായികവകുപ്പ് മന്ത്രിയാണ് മുഖ്യമന്ത്രി എം കെ സ്ററാലിൻ്റെ മകനായ് ഉദയനിധി. എം കരുണാധിധി മുഖ്യമന്ത്രിയായിരുന്നപ്പോൾ മകൻ സ്റ്റാലിൻ ഉപമുഖ്യമന്ത്രിയായിരുന്നു. ഉദയനിധി ഉപമുഖ്യമന്ത്രി പദത്തിലെത്തിയേക്കുമെന്ന സൂചനകള്‍ നേരത്തെ തന്നെ സ്റ്റാലിന്‍ നൽകിയിരുന്നു. നിങ്ങൾ മനസിൽ വിചാരിക്കുന്ന കാര്യങ്ങൾ സംഭവിക്കുന്ന സാഹചര്യമുണ്ടാകും എന്നായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം.അമേരിക്കയിൽ നിന്നും തിരിച്ചെത്തി മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ മന്ത്രിസഭ പുനസംഘടന ഉണ്ടാകുമോ എന്ന ചോദ്യത്തോട് […]