ചെന്നൈയില്‍ കനത്ത മഴ ; രജനികാന്തിന്‍റെ വീട്ടിലും വെള്ളം കയറി
ചെന്നൈ: തമിഴ്നാട്ടില്‍ കനത്ത മഴ നാശം വിതയ്ക്കുന്നു.റോഡുകളിലും റെയില്‍വേ ട്രാക്കിലും വെള്ളം കയറിയതോടെ ചെന്നൈയിലെ ഗതാഗതം താറുമാറായി. അനാവശ്യമായി ആളുകള്‍ വീടുവിട്ട് പുറത്തിറങ്ങരുതെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്. കനത്ത മഴയില്‍ നടൻ രജനി കാന്തിന്‍റെ പോയസ് ഗാർഡനിലെ ആഡംബര വില്ലയിലും വെള്ളംകയറി. ഞ്ചീപുരം, ചെങ്കല്‍പേട്ട് ജില്ലകളില്‍ രണ്ടു ദിവസമായി വ്യാപക മഴക്കെടുതിയാണ് റിപ്പോർട്ടു ചെയ്യുന്നത്.ഈ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രജനികാന്തിന്‍റെ വസതിക്ക് സമീപം വെള്ളക്കെട്ട് രൂപപ്പെട്ടതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.വെള്ളം തുറന്നുവിടാനുള്ള ശ്രമം പുരോഗമിക്കുകയാണ്. 2023ല്‍ […]
മുല്ലപ്പെരിയാര്‍: കേരള നിലപാട് ശരിവെച്ചു ജലകമ്മിഷൻ
ന്യൂഡൽഹി: പത്തുവര്‍ഷത്തിലൊരിക്കല്‍ രാജ്യത്തെ പ്രധാന ഡാമുകളില്‍ സുരക്ഷാപരിശോധന ആവശ്യമാണെന്ന കേന്ദ്ര ജലകമ്മിഷന്റെ സുരക്ഷാപുസ്തകത്തിലെ വ്യവസ്ഥ മുല്ലപ്പെരിയാർ അണക്കെട്ടിനും ബാധകം. അണക്കെട്ടിൽ സമഗ്രമായ സുരക്ഷാപരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം കമ്മിഷന്‍ അംഗീകരിച്ചു. 12 മാസത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. ഇപ്പോള്‍ പരിശോധിക്കേണ്ടതില്ലെന്ന തമിഴ്‌നാടിന്റെ വാദം ജലക്കമ്മീഷന്‍ തള്ളി. അണക്കെട്ടിന്റെ അറ്റകുറ്റപ്പണി നടത്തിയിട്ടു മതി പരിശോധനയെന്നായിരുന്നു തമിഴ്നാടിന്റെ വാദം. സുപ്രീം കോടതി നിയോഗിച്ച എംപവേര്‍ഡ് കമ്മിറ്റി 2011-ലാണ് ഇതിന് മുമ്പ് ഇങ്ങനെ ഒരു വിശദ പരിശോധന നടത്തിയത്. […]
നൂറു കോടിയുടെ തട്ടിപ്പ്; തമിഴ്‌നാട് മുൻ മന്ത്രി അറസ്ററിൽ
തൃശ്ശൂർ : അണ്ണാ ഡി.എം.കെ നേതാവും തമിഴ് നാട്ടിലെ മുൻ മന്ത്രിയുമായ എം.ആർ.വിജയഭാസ്കറിനെ 100 കോടി രൂപയുടെ ഭൂമിതട്ടിപ്പ് കേസിൽ തൃശൂർ പീച്ചിയിലെ ഒളിസങ്കേതത്തിൽ നിന്നും തമിഴ്നാട് സി.ബി.സി.ഐ.ഡി പൊലീസ് അറസ്റ്റു ചെയ്തു. പീച്ചി വിലങ്ങന്നൂരിലെ വാടക വീട്ടിൽ നിന്നും കൂട്ടുപ്രതിയായ പ്രവീണിനൊപ്പമായിരുന്നു അദ്ദേഹത്തെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി. എടപ്പാടി മന്ത്രിസഭയിൽ ഗതാഗതമന്ത്രിയായിരുന്നു വിജയഭാസ്കർ . ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി രണ്ടുതവണ തള്ളിയിരുന്നു. മദ്രാസ് ഹൈക്കോടതിയുടെ മധുര […]
പഴനി ക്ഷേത്രത്തില്‍ അഹിന്ദുക്കൾക്ക് വിലക്ക്
മധുര: തമിഴ്‌നാട്ടിലെ പഴനി ദണ്ഡായുധപാണി ക്ഷേത്രത്തില്‍ അഹിന്ദുക്കൾക്ക് പ്രവേശനം വിലക്കി മദ്രാസ് ഹൈക്കോടതി വിധി.ക്ഷേത്രങ്ങൾ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ആല്ലെന്ന് കോടതി ഓർമ്മിപ്പിച്ചു. പഴനി സ്വാമി ക്ഷേത്രത്തിലും ഉപക്ഷേത്രങ്ങളിലും ഹിന്ദുക്കൾക്ക് മാത്രം പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡി സെന്തിൽകുമാർ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.ഹൈക്കോടതി മധുര ബെഞ്ചിലെ ജസ്റ്റിസ് എസ് ശ്രീമതിയാണ് വിധി പറഞ്ഞത്. പ്രവേശന കവാടങ്ങളില്‍ കൊടിമരത്തിന് ശേഷം അഹിന്ദുക്കൾക്ക് പ്രവേശനം വിലക്കിക്കൊണ്ടുള്ള ബോർഡുകൾ സ്ഥാപിക്കാനും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി.വ്യക്തികള്‍ക്ക് അവരവരുടെ മതത്തിൽ വിശ്വസിക്കാനും […]
എം. ജി. ആർ. വിട പറഞ്ഞിട്ട് 36 വർഷം
ആർ. ഗോപാലകൃഷ്ണൻ ‘എം.ജി.ആർ.’ എന്ന പേരിൽ പ്രശസ്തനായ ‘മരുത്തൂർ’ (വീട്ടിൽ) ഗോപാല മോനോൻ (മകൻ) രാമചന്ദ്രൻ’…. ••തമിഴ് സിനിമയിലെ പ്രമുഖ നടന്‍. ••തമിഴ് നാടിൻ്റെ മുഖ്യമന്ത്രി -1977 മുതൽ മരണം വരെ (1987 ഡിസംബർ 24) ••തമിഴ് നാട്ടിൽ ‘ആൾദൈവ’ങ്ങളുടെ സ്ഥാനമായിരുന്നു, ഒരു കാലത്ത് ഇദ്ദേഹത്തിന്. തമിഴ്‌നാടിന്റെ പൊതുവികാരമായി രാമചന്ദ്രന്‍ വളര്‍ന്നത് 1940-കള്‍ക്കു ശേഷമാണ്. നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ്, ഭരണാധികാരി ജീവിത്തിന്റെ വിവിധ ഘട്ടങ്ങളില്‍ എപ്പോഴും ഒരു നാടിന്റെ ഉള്ളം തൊട്ടറിഞ്ഞു ജീവിച്ച എം. ജി. ആർ.-ൻ്റെ […]
ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് മൂന്നു വർഷം തടവ്
ചെന്നൈ: ഡിഎംകെ സർക്കാരിന് വൻ തിരിച്ചടി. അനധികൃത സ്വത്ത് സമ്പാദന കേസിൽ ചെന്നൈ ഹൈക്കോടതി ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊൻമുടിക്ക് മൂന്നു വർഷം തടവും 50 ലക്ഷം രൂപ പിഴയും വിധിച്ചു. അതേസമയം, തമിഴ്‌നാട്ടിലെ എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ നിന്ന് അദ്ദേഹം രാജിവെക്കില്ലെന്നാണ് പറയുന്നത്. പൊന്മുടിയുടെ വകുപ്പുകൾ താൽക്കാലികമായി മന്ത്രി രാജാ കണ്ണപ്പന് കൈമാറിയിട്ടുണ്ട്. സുപ്രീം കോടതി ശിക്ഷ ശരിവച്ചാൽ പൊൻമുടിക്ക് എംഎൽഎ സ്ഥാനവും മന്ത്രിസ്ഥാനവും നഷ്ടമാകും. 2016ൽ ഇതേ കേസിൽ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു. […]
മുൻ മന്ത്രി ബാലാജിയുടെ സഹോദരൻ അറസ്ററിൽ
കൊച്ചി: എൻഫോഴ്സ്മെൻ്റ് ഡയറക്ടറേററ് (ഇ ഡി) എടുത്ത കേസിൽ ജയിലിൽ കഴിയുന്ന തമിഴ്നാട് മുൻ മന്ത്രി സെന്തിൽ ബാലാജിയുടെ സഹോദരൻ അശോക് കുമാറിനെ കൊച്ചിയിൽ കസ്റ്റഡിയിലെടുത്തു. സാമ്പത്തിക തട്ടിപ്പ്, അനധികൃത സ്വത്ത് സമ്പാദന കേസിൽ നാല് തവണ നേരത്തെ ഇഡി നോട്ടിസ് അയച്ചെങ്കിലും അശോക് കുമാർ ഹാജരായിരുന്നില്ല. കഴിഞ്ഞ ദിവസം അശോക് കുമാറിന്റെ ഭാര്യ നിര്‍മ്മലയുടെ പേരിലുണ്ടായിരുന്ന വീടും ഭൂമിയും കണ്ടുകെട്ടിയിരുന്നു. നാല് തവണ സമൻസ് അയച്ചിട്ടും ഹാജരാകാൻ വിസമ്മതിച്ച അശോക് കുമാർ നിരീക്ഷണത്തിലായിരുന്നു. കൊച്ചിയിൽ ഒളിവിൽ […]