കോൺഗ്രസിന് പ്രതീക്ഷ; ബി ജെ പിക്ക് ഞെട്ടൽ ; സി പി എമ്മിന് ആശങ്ക

കൊച്ചി : നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കോൺഗ്രസ്സിനും യു ഡി എഫിനും കരുത്ത് പകരുന്നതായി പാലക്കാട്ടെയും വയനാട്ടിലെയെയും ഉപതിരഞ്ഞെടുപ്പുകളിലെ മിന്നുന്ന വിജയങ്ങൾ. വയനാട്ടിലെ ഉജ്വല വിജയം അവർ പ്രതീക്ഷിച്ചതു തന്നെയായിരുന്നു. എന്നാൽ പാലക്കാട്ടെ ഫലം കോൺഗ്രസിനെ അമ്പരപ്പിച്ചു.ചേലക്കരയിൽ ഇടതുമുന്നണിയുടെ ഭൂരിപക്ഷം കുറയ്ക്കാൻ കഴിഞ്ഞതും യു ഡി എഫ് നേട്ടമായി കാണുന്നു. എന്നാൽ ചേലക്കരയിലെ വിജയം ഭരണവിരുദ്ധ വികാരം നിലവിൽ ഇല്ലെന്ന വിലയിരുത്തലിൽ തൽക്കാലം ആശ്വസിക്കുകയാണ് സി പി എം.എന്നാൽ യാഥാർഥ്യം വേറേയാണെന്ന അഭിപ്രായങ്ങൾ പാർടിയിൽ ഉയർന്നിട്ടുണ്ട്. പാർടി […]

വേണുഗോപാൽ വീണ്ടും: മുരളിയും ഷാഫിയും മൽസരത്തിന്

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കെ. മുരളീധരൻ തൃശ്ശൂരിലും ഷാഫി പറമ്പിൽ വടകരയിലും മത്സരിക്കും. വയനാട്ടിൽ രാഹുൽ ഗാന്ധി തന്നെ. കെ.സി.വേണുഗോപാൽ ഒരിടവേളയ്ക്ക് ശേഷം ആലപ്പുഴയിലെത്തും. കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക: തിരുവനന്തപുരം- ശശി തരൂർ ആറ്റിങ്ങൽ- അടൂർ പ്രകാശ് ആലപ്പുഴ- കെ.സി. വേണുഗോപാൽ മാവേലിക്കര- കൊടിക്കുന്നിൽ സുരേഷ് ഇടുക്കി- ഡീൻ കുര്യാക്കോസ് പത്തനംതിട്ട- ആന്റോ ആന്റണി എറണാകുളം- ഹൈബി ഈഡൻ ചാലക്കുടി- ബെന്നി ബഹനാൻ ആലത്തൂർ- രമ്യാ ഹരിദാസ് പാലക്കാട്- വി.കെ. ശ്രീകണ്ഠൻ തൃശ്ശൂർ- […]