പീഡനക്കേസിൽ വീണ്ടും മലക്കംമറിഞ്ഞ് നടി
കൊച്ചി: മലയാള സിനിമ നടന്മാർക്കും മററും എതിരെ ലൈംഗിക പീഡന പരാതികൾ ഉന്നയിച്ച ആലുവ സ്വദേശിയായ നടി വീണ്ടും കാലുമാറി.പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്നാണ് ഇപ്പോൾ അവരുടെ നിലപാട്. മുകേഷ്, ജയസൂര്യ, ബാലചന്ദ്രമേനോന്‍, മണിയന്‍പിള്ള രാജു, ഇടവേള ബാബു അടക്കമുള്ള നടന്മാര്‍ക്കെതിരെ നല്‍കിയ പരാതികള്‍ പിന്‍വലിക്കുകയാണെന്ന് കഴിഞ്ഞ ദിവസം നടി പറഞ്ഞിരുന്നു. എന്നാല്‍, പരാതിയുമായി മുന്നോട്ടുപോകുമെന്ന് അവര്‍ വ്യക്തമാക്കി. താന്‍ നേരിട്ട അതിക്രമത്തിന് നീതി വേണമെന്നും അതിനാല്‍ പരാതി പിന്‍വലിക്കില്ലെന്നും പോലീസ് നടപടികളുമായി സഹകരിക്കുമെന്നും നടി വ്യക്തമാക്കി. കേസില്‍ […]
നടൻ സിദ്ദിഖ് ജാമ്യം തേടി ഹൈക്കോടതിയിലേക്ക് ?
കൊച്ചി: നടിയുടെ പരാതിയിൽ ബലാത്സംഗം കുറ്റം ചുമത്തിയ സാഹചര്യത്തില്‍ നടൻ സിദ്ദിഖ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങി. ഹൈക്കോടതിയെ സമീപിക്കാനാണ് പ്രാഥമിക ആലോചന. യുവ നടിയുടെ പരാതിയിൽ ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തലിനുമാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് സിദ്ദിഖിനെതിരെ കേസെടുത്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ 376, 506 വകുപ്പുകൾ അനുസരിച്ചാണ് കേസ്. 2016 തലസ്ഥാനത്തെ ഹോട്ടലിൽവച്ച് തന്നെ പീഡിപ്പിച്ചതായാണ് യുവനടി വെളിപ്പെടുത്തിയത്. 376 വകുപ്പ് അനുസരിച്ച് ബലാൽസംഗത്തിന് പത്തു വർഷത്തിൽ കുറയാത്തത്തും ജീവപര്യന്തംവരെ നീണ്ടേക്കാവുന്നതുമായ തടവും പിഴയും ശിക്ഷ ലഭിക്കും. […]