കവിളിൽ ചുംബിച്ച സംവിധായകൻ പുറത്ത്

കൊല്‍ക്കത്ത: ബംഗാളി സിനിമയിലും ലൈംഗികാരോപണം.ഇതിനെ തുടർന്ന് പ്രമുഖ ബംഗാളി ചലച്ചിത്ര സംവിധായകന്‍ അരിന്ദം സില്ലിനെ ബംഗാളി സിനിമാ സംഘടനയായ ഡയറക്‌ടേഴ്‌സ് അസോസിയേഷൻ ഓഫ് ഈസ്റ്റേൺ ഇന്ത്യ (ഡിഎഇഐ)യിൽ നിന്ന് സസ്പെൻഡ് ചെയ്തു. പ്രാഥമിക തെളിവുകൾ കണക്കിലെടുത്താണ് നടപടി.ആരോപണങ്ങൾ പൂർണ്ണമായി ബോധ്യപ്പെടും വരെ സില്ലിനെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു. മാസങ്ങൾക്ക് മുമ്പ് സിനിമയുടെ സെറ്റിൽ വെച്ച് സംവിധായകൻ നടിയോട് മോശമായി പെരുമാറിയതാണ് വിവാദത്തിന് തുടക്കമിട്ടത്. ഒരു ഷോട്ട് വിശദീകരിക്കുന്നതിനിടെ സിൽ തന്‍റെ കവിളിൽ ചുംബിച്ചതായി നടി ആരോപിച്ചു. നടി സംസ്ഥാന […]

ഹേമ കമ്മിററി :ദേശീയ വനിതാ കമ്മീഷൻ ഇടപെടുന്നു

തിരുവനന്തപുരം : മലയാള സിനിമയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ കണ്ടെത്തിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപത്തിന്റെ പകർപ്പ് ഒരാഴ്ചയ്ക്കുള്ളിൽ ഹാജരാക്കാൻ ദേശീയ വനിതാകമ്മീഷൻ കേരള ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വചസ്‌പതി ദേശീയ വനിതാകമ്മിഷനെ സന്ദർശിച്ച് ഇതുസംബന്ധിച്ച നൽകിയ പരാതിയിലാണ് ഈ നടപടി. റിപ്പോർട്ടിലെ 49 മുതൽ 53 വരെയുള്ള പേജുകൾ പൂർണമായും ഒഴിവാക്കിയാണ് സർക്കാർ റിപ്പോർട്ട് പുറത്തുവിട്ടത്. 21 പാരഗ്രാഫ് ഒഴിവാക്കാൻ നിർദ്ദേശിച്ചിരുന്നിടത്ത് 130 പാരഗ്രാഫുകളാണ് ഒഴിവാക്കിയത്. ഇത് […]

മുകേഷിൻ്റെ രാജി വിവാദം; സി പി എമ്മിൽ തർക്കം; രാജിവേണം എന്ന് വൃന്ദ

ന്യൂഡല്‍ഹി: നടിയെ പീഡിപ്പിച്ച കേസിൽപ്പെട്ട സി പി എമ്മിൻ്റെ എം എൽ എ യും നടനുമായ മുകേഷ് രാജിവെക്കണമെന്ന് സി പി എം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. മുകേഷ് എം.എല്‍.എ സ്ഥാനം രാജിവെക്കേണ്ടെന്ന നിലപാടിലാണ് സി പി എം സംസ്ഥാന ഘടകം. ഇടതുമുന്നണി കൺവീനർ ഇ പി ജയരാജനും കേന്ദ്ര സമിതി അംഗം പി കെ ശ്രീമതിയും ഇക്കാര്യം പരസ്യമായി പറഞ്ഞുട്ടുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് പാർട്ടി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ബൃന്ദാ കാരാട്ടിൻ്റെ പ്രതികരണം. ഹേമാ […]

പീഡനക്കേസില്‍ പ്രജ്വൽ രേവണ്ണ കീഴടങ്ങുമെന്ന് സൂചന

ബാംഗളൂരു: ജെ ഡി എസിൽ നിന്ന് പുറത്താക്കിയ ഹാസൻ എം.പി പ്രജ്വൽ രേവണ്ണ , ലൈംഗിക പീഡനക്കേസില്‍ കീഴടങ്ങിയേക്കും. യുഎഇയില്‍ നിന്ന് അയാൾ മംഗളൂരു വിമാനത്താവളത്തിലെത്തുമെന്നാണ് സൂചന.ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായ പ്രജ്വലിന്റെ പിതാവ് മുൻ മന്ത്രി എച്ച്.ഡി. രേവണ്ണയെ കോടതിയില്‍ ഹാജരാക്കും. രേവണ്ണയുടെ ഭാര്യയെയും ചോദ്യംചെയ്തേക്കും. ബ്ലൂ കോർണർ നോട്ടിസ് പുറത്തിറക്കുന്നതിനായി ഇന്റർപോളിനോട് ആവശ്യപ്പെടാൻ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. ഇന്റർപോളിന്റെ ഇന്ത്യയിലെ ഏജൻസിയായ സി.ബി.ഐക്ക് ഇതു സംബന്ധിച്ച അപേക്ഷ നൽകും. പ്രത്യേക അന്വേഷണ സംഘത്തലവനെ ഇന്നലെ […]

സുരേഷ് ഗോപിക്കെതിരെ പോലീസ് കേസ്

കോഴിക്കോട്: ലൈംഗികാതിക്രമം ആരോപിച്ച്,  സിനിമ നടനും ബി ജെ പിയുടെ മുൻ എം പിയുമായ സുരേഷ് ഗോപിയുയുടെ പേരിൽ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തു. മാധ്യമപ്രവർത്തകയോടുള്ള മോശം പെരുമാറ്റം വിവാദമായതിനു പിന്നാലെ യാണ് പോലീസിൻ്റെ ഈ നീക്കം. ഐപിസി 354 എ (ലൈംഗികാതിക്രമം) വകുപ്പ് പ്രകാരമാണ് കേസ്. സ്റ്റേഷൻ ജാമ്യം ലഭിക്കാത്തതാണ് വകുപ്പ്. രണ്ടു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടു കൂടിയോ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. ശനിയാഴ്ച ഉച്ചയോടെ മാധ്യമപ്രവർത്തക കോഴിക്കോട് സിറ്റി പൊലീസ് […]