സമാധാനം സ്ഥാപിക്കാൻ ഇന്ത്യയുടെ നീക്കം

ന്യൂഡൽഹി:റഷ്യ–യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ മധ്യസ്ഥത വഹിച്ചേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയും യുക്രെയ്നും സന്ദർശിച്ച് രണ്ട് രാജ്യങ്ങളിലെയും പ്രസിഡന്റുമാരുമായി ചർച്ച നടത്തിയതിനു പിന്നാലെയാണ് ഈ നീക്കം. ചർച്ചകൾക്കായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ അടുത്തയാഴ്ച മോസ്കോ സന്ദർശിക്കും. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയെ കണ്ടശേഷം നരേന്ദ്ര മോദി, റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഇന്ത്യയ്ക്ക് പ്രശ്ന പരിഹാരത്തിന് നിർണായക പങ്കുവഹിക്കാനാകുമെന്ന് റഷ്യ വ്യക്തമാക്കി. സമാധാനം ഉറപ്പാക്കാനുള്ള ശ്രമങ്ങൾ നടത്താൻ ഒരുക്കമാണെന്നു പറഞ്ഞ […]