അർ എസ് എസുമായി സഖ്യം? പിണറായിയും സി പി എമ്മും രാഷ്ടീയ പ്രതിസന്ധിയിൽ

തിരുവനന്തപുരം: ആർ എസ് എസ് സർസംഘചാലക് മോഹൻ ഭാഗവത് കഴിഞ്ഞാൽ സംഘടനയിൽ ഏററവും ശക്തനായ ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലയുമായി കൂടിക്കാഴ്ച നടത്തിയെന്ന് എ ഡി ജി പി: എംആർ അജിത്കുമാർ സമ്മതിച്ചതോടെ സി പി എമ്മും മുഖ്യമന്ത്രി പിണറായി വിജയനും വെട്ടിലായി. സഹപാഠിയുടെ ക്ഷണപ്രകാരം കൂടെ പോയതാണന്നും കൂടിക്കാഴ്ച വ്യക്തിപരമായിരുന്നുവെന്നും,  മുഖ്യമന്ത്രിയുടെ ഓഫീസിനു നൽകിയ വിശദീകരണത്തിൽ അജിത് കുമാർ വിശദീകരിക്കുന്നുണ്ട്. 2023 മെയ് മേയ് 22ന് തൃശൂർ പാറേമേക്കാവ് വിദ്യാ മന്ദിറിൽ ആർഎസ് എസ് ക്യാംപിനിടെ […]