ബംഗാളി നടിയുടെ പരാതി; രഞ്ജിത്തിൻ്റെ മുൻകൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി
കൊച്ചി: സിനിമ സംവിധായകൻ രഞ്ജിത്തിന് എതിരായ ലൈംരഞ്ജിഗികാതിക്രമണ കേസിൽ ജാമ്യാപേക്ഷ തീര്‍പ്പാക്കി ഹൈക്കോടതി.ബംഗാളി നടിയുടെ പരാതിയെ തുടർന്നാണ് രഞ്ജിത് കോടതിയെ സമീപിച്ചത്. രഞ്ജിത്തിനെതിരെയുള്ളത് ജാമ്യം ലഭിക്കാവുന്ന കുറ്റമാണെന്ന് സര്ക്കാർ കോടതിയെ അറിയിച്ചു. 2009 ൽ കുറ്റകൃത്യം നടക്കുമ്പോൾ ജാമ്യം ലഭിക്കാവുന്ന കുറ്റമായിരുന്നു. 2013ല്‍ പുതിയ നിയമം അനുസരിച്ചാണ് ജാമ്യമില്ലാ കുറ്റമായതെന്നും സര്ക്കാർ വ്യക്തമാക്കി. ഈ നിലപാട് അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തീര്‍പ്പാക്കിയത്. സ്റ്റേഷനില്‍ ഹാജരായി രഞ്ജിത്തിന് വ്യവസ്ഥകളോടെ ജാമ്യമെടുക്കാം. അന്വേഷണവുമായി സഹകരിക്കുമെന്ന് രഞ്ജിത് കോടതിയെ അറിയിച്ചു. ലൈംഗീക […]
രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്ര
കൊച്ചി : ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്ര. രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ സിനിമയില്‍ അഭിനയിക്കാൻ എത്തിയപ്പോള്‍ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് അവരുടെ വെളിപ്പെടുത്തല്‍. എന്നാൽ രഞ്ജിത് ഇത് നിഷേധിച്ചു. കഥാപാത്രത്തിന് യോജ്യ അല്ലാത്തതു കൊണ്ടാണ് അവരെ സിനിമയിൽ നിന്ന് ഒഴിവാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ‘ശ്യാമപ്രസാദ് സംവിധാനം ചെയ്ത, പൃഥ്വിരാജ് നായകനായ ‘അകലെ’ എന്ന സിനിമയില്‍ താൻ അഭിനയിച്ചിരുന്നു.തന്നെ അകലെയിലെ അഭിനയം കണ്ടാണ് പാലേരി മാണിക്കത്തിലേക്ക് വിളിച്ചത്. ഓഡിഷൻ […]
സിനിമ പുരസ്ക്കാരം: ഹർജി ഇന്ന് ഹൈക്കോടതിയിൽ
കൊച്ചി: സംസ്ഥാന സർക്കാരിൻ്റെ ചലച്ചിത്ര പുരസ്‌കാര തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ‘ആകാശത്തിന് താഴെ’ എന്ന ചിത്രത്തിന്‍റെ സംവിധായകൻ ലിജീഷ് മുല്ലേഴത്ത് ആണ് ഹർജിക്കാരൻ. പുരസ്‌കാര നിർണയത്തിൽ സ്വജനപക്ഷപാതമുണ്ടെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ജൂറി അംഗങ്ങളിൽ നിയമവിരുദ്ധമായി ഇടപെട്ടെന്നുമാണ് ഹരജിയിലെ ആരോപണം. ജസ്റ്റിസ് ബസന്ത് ബാലാജിയാണ് ഹർജിയിൽ വാദം കേൾക്കുക സംവിധായകന്‍ വിനയൻ പുറത്തുവിട്ട നേമം പുഷ്പരാജിന്‍റെ ഓഡിയോ സംഭാഷണം ഉള്‍പ്പെടെ തെളിവായി ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ‘പത്തൊമ്പതാം നൂറ്റാണ്ട്’ പോലെയുള്ള ചവറുസിനിമകൾ […]