അയോധ്യ രാമക്ഷേത്രത്തില്‍ ഭക്തർക്ക് പ്രവേശനം നാളെ മുതൽ

അയോധ്യ: ശ്രീരാമന്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമക്ഷേത്രത്തിലെ പ്രാണ്‍ പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് ശേഷം അയോധ്യയിലെ ആയിരക്കണക്കിന് ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സുപ്രീം കോടതിയുടെ സുപ്രധാന വിധി വന്ന് നാല് വര്‍ഷത്തിന് ശേഷം രാമക്ഷേത്രം ഉദ്ഘാടനം ചെയ്തതിന്റെ ആത്മീയ അനുഭവത്തിലാണ് താനിപ്പോഴും.രാമന്‍ ഒരു തര്‍ക്കവിഷയമല്ല, ഒരു പരിഹാരമാണ് – അദ്ദേഹം പറഞ്ഞു. ‘ഇന്ന്, പ്രഭുരാമന്റെ ഭക്തര്‍ ഈ ചരിത്ര നിമിഷത്തില്‍ പൂര്‍ണ്ണമായും ലയിച്ചിരിക്കുന്നു എന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്…രാജ്യത്തിന്റെയും ലോകത്തിന്റെയും എല്ലാ കോണുകളിലും […]