രാജാ രവിവർമ പുരസ്കാരം’ സുരേന്ദ്രൻ‍ നായർക്ക്

ആർ.ഗോപാലകൃഷ്ണൻ ചിത്രകലാ രംഗത്ത്‌ സമഗ്ര സംഭാവനകള്‍ നല്‍കിയ പ്രതിഭകള്‍ക്കു കേരള സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത അംഗീകാരമായ രാജാ രവിവര്‍മ്മ പുരസ്‌കാരത്തിന് പ്രശസ്ത ചിത്രകാരന്‍ സുരേന്ദ്രന്‍ നായർ അർഹനായി. മൂന്നു ലക്ഷം രൂപയാണ് സമ്മാനത്തുക. 2022 വര്‍ഷത്തെ പുരസ്‌കാരമാണിത്. ഇപ്പോൾ ഗുജറാത്തിലെ വഡോദരയിൽ താമസിച്ച് കലാസപര്യ തുടരുന്ന സുരേന്ദ്രൻ നായർ,ലോകപ്രശസ്തി നേടിയ മലയാളി ചിത്രകാരനാണ്; ലോകമെമ്പാടുമുള്ള പുരണ- ഇതിഹാസങ്ങളിലെ മൂർത്തരൂപങ്ങൾ സുരേന്ദ്രൻ നായരുടെ ആവിഷ്ക്കാരങ്ങളുടെ ഉപദാനങ്ങളും രൂപകങ്ങളായും പ്രത്യക്ഷപ്പെടുന്നുണ്ട്. ഇവയെല്ലാം സമകാലിക സംവേദനത്തിനുള്ള ആവിഷ്ക്കരണങ്ങൾ ആയി ധ്വനിപ്പിക്കാൻ ചിത്രകാരൻ […]