ചെന്നൈയില്‍ കനത്ത മഴ ; രജനികാന്തിന്‍റെ വീട്ടിലും വെള്ളം കയറി
ചെന്നൈ: തമിഴ്നാട്ടില്‍ കനത്ത മഴ നാശം വിതയ്ക്കുന്നു.റോഡുകളിലും റെയില്‍വേ ട്രാക്കിലും വെള്ളം കയറിയതോടെ ചെന്നൈയിലെ ഗതാഗതം താറുമാറായി. അനാവശ്യമായി ആളുകള്‍ വീടുവിട്ട് പുറത്തിറങ്ങരുതെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്. കനത്ത മഴയില്‍ നടൻ രജനി കാന്തിന്‍റെ പോയസ് ഗാർഡനിലെ ആഡംബര വില്ലയിലും വെള്ളംകയറി. ഞ്ചീപുരം, ചെങ്കല്‍പേട്ട് ജില്ലകളില്‍ രണ്ടു ദിവസമായി വ്യാപക മഴക്കെടുതിയാണ് റിപ്പോർട്ടു ചെയ്യുന്നത്.ഈ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രജനികാന്തിന്‍റെ വസതിക്ക് സമീപം വെള്ളക്കെട്ട് രൂപപ്പെട്ടതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.വെള്ളം തുറന്നുവിടാനുള്ള ശ്രമം പുരോഗമിക്കുകയാണ്. 2023ല്‍ […]
ചോർച്ച പാര്‍ലമെന്റ് മന്ദിര സമുച്ചയത്തിലും
ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിര സമുച്ചയത്തിൻ്റെ ലോബിയില്‍ ചോര്‍ച്ചയും വെള്ളക്കെട്ടും. ബുധനാഴ്ച പെയ്ത കനത്ത മഴ 971 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച മന്ദിരത്തിൻ്റെ ഭാവിയെപ്പററി ആശങ്ക ഉയർത്തുന്നു. കഴിഞ്ഞ വര്‍ഷമാണ് പാര്‍ലമെന്റ് സമുച്ചയത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. പാര്‍ലമെന്റിന്റെ മകര്‍ ദ്വാരിന് സമീപം വെള്ളക്കെട്ട് രൂപപ്പെട്ടു.വെള്ളപ്പൊക്കത്തിന്റെ നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ചോര്‍ച്ചയുടെ വീഡിയോ പങ്കിട്ടു.’പഴയ പാര്‍ലമെന്റ് ഈ പുതിയ പാര്‍ലമെന്റിനേക്കാള്‍ മികച്ചതായിരുന്നു, അവിടെ പഴയ […]
മഴ നിർത്താതെ പെയ്യുന്നു; ട്രെയിൻ യാത്രകൾ തടസ്സപ്പെട്ടു
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ മൂലം ഗതാഗത തടസ്സം ഉണ്ടായതിനൽ ട്രെയിൻ യാത്രകൾ തടസ്സപ്പെട്ടു. ഗുരുവായൂർ-തൃശൂർ എക്പ്രസ്, തൃശൂർ – ഗുരുവായൂർ എക്സ്പ്രസ്സ്, ഷൊർണൂർ-തൃശൂർ എക്സ്പ്രസ്സ്, തൃശൂർ – ഷൊർണൂർ എക്സ്പ്രസ്സ് എന്നീ ട്രെയിനുകൾ റദ്ദാക്കി. 10 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും ചെയ്തു. കണ്ണൂർ – തിരു: ജൻശതാബ്ദി ഷൊർണൂർ വരെ മാത്രം. കണ്ണൂർ-ആലപ്പുഴ ഇന്റർസിറ്റി എക്സ്പ്രസ്, മംഗളൂരു സെൻട്രൽ – കന്യാകുമാരി പരശുറാം എക്സ്പ്രസ് എന്നീ ട്രെയിനുകൾ ഷൊർണൂർ വരെ മാത്രമാണ് സർവീസ് നടത്തുക. […]
സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം.
തിരുവനന്തപുരം: വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നതിനാൽ കേരളത്തിൽ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കാണ് മുന്നറിയിപ്പുള്ളത്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളിൽ യെലോ അലർട്ട് പുറപ്പെടുവിച്ചു. യെലോ അലർട്ടുള്ള മറ്റ് ജില്ലകൾ: വ്യാഴം: എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് വെള്ളി: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, […]
കനത്ത മഴ തുടരും; കാറ്റിനും സാധ്യത
കൊച്ചി : ഒരു ജില്ലയിലും അതിതീവ്രമഴ മുന്നറിയിപ്പായ റെഡ് അലര്‍ട്ട് ഇല്ലെങ്കിലും സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും.ഒറ്റപ്പെട്ട ഇടങ്ങളില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. . നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട`. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ […]
അതിതീവ്ര മഴ അഞ്ചു ദിവസം തുടരും
കൊച്ചി : സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അതിതീവ്രമഴയ്ക്ക് സാധ്യത എന്ന്കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. വ്യാപകമായ ഇടി മിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. ഒറ്റപെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ കിട്ടിയേക്കാം. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതോടെ അടുത്ത 5 ദിവസത്തേക്ക് അതിശക്തമായ മഴ പെയ്തേക്കൂം. ബംഗാൾ ഉൾക്കടലിൽ ഒഡിഷ തീരത്താണ് ന്യൂനമർദം.വടക്കൻ കേരളത്തിന്റെ തീരം മുതൽ ഗുജറാത്തിന്റെ തെക്കന് […]
കനത്ത മഴയും കാററും; ആറു ജില്ലകളിൽ വിദ്യാലയങ്ങൾക്ക് അവധി
കൊച്ചി: അതിതീവ്ര മഴ മുന്നറിയിപ്പ് വന്ന സാഹചര്യത്തിൽ തിങ്കളാഴ്ച ആറു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കണ്ണൂർ, കോഴിക്കോട്, കാസർകോട്, തൃശൂർ, മലപ്പുറം , എറണാകുളം ജില്ലകളിലാണ് അവധി. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.
കനത്ത മഴ തുടരുന്നു; വിവിധ ജില്ലകളിൽ ജാഗ്രത തുടരണം
കൊച്ചി : സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ ഓറഞ്ച്,യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെലോ അലർട്ടുമാണ് നിലവിലുള്ളത്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് വിവിധ അണക്കെട്ടുകൾ തുറക്കുകയാണ്.മലങ്കര, പാംബ്ല, കല്ലാർകുട്ടി, പെരിങ്ങൽകൂത്ത് ഡാമുകൾ തുറന്നു കഴിഞ്ഞു. ജലനിരപ്പ് 2 മീറ്റർ കൂടി ഉയർന്നാൽ പത്തനംതിട്ട മൂഴിയാർ അണക്കെട്ടിലെ […]
വെള്ളിയാഴ്ചയോടെ കാലവർഷമെത്തും ?
കൊച്ചി :ദക്ഷിണേന്ത്യയിലും മധ്യേന്ത്യയിലും കാലവർഷം കനക്കും.ജൂണിലും സാധാരണയേക്കാൾ കൂടുതൽ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചന റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ്. കേരളത്തിൽ ഉൾപ്പെടെ കാലവര്‍ഷം സാധാരണയേക്കാൾ ശക്തി പ്രാപിക്കുമെന്നാണ് കരുതുന്നത്. വെള്ളിയാഴ്ചയോടെ കാലവർഷം കേരളത്തിൽ എത്തുമെന്നാണ് സൂചന.രാജ്യമൊട്ടാകെ 106 ശതമാനം മഴ ലഭിക്കുമെന്നാണ് വിലയിരുത്തൽ. 2024 ജൂൺ മുതൽ സെപ്തംബര്‍ വരെയുള്ള മഴ സാധ്യതാ കണക്കാണിത്. അതേസമയം ഉത്തരേന്ത്യയിൽ 92 മുതൽ 108 ശതമാനം വരെ മഴ പ്രവചിക്കപ്പെടുന്നുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പക്ഷെ, മഴ […]
മിന്നൽ പ്രളയത്തിന് സാധ്യതയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കുറഞ്ഞ സമയത്തിനുള്ളില്‍ പലയിടത്തും കൂടുതല്‍ മഴ പെയ്യാമെന്നും മിന്നല്‍ പ്രളയവും മലവെള്ളപ്പാച്ചിലും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് മഴക്കെടുതിയില്‍ 223പേരെയാണ് ഇതുവരെ മാറ്റിപാര്‍പ്പിച്ചിട്ടുള്ളതെന്നും എട്ട് ദുരിതാശ്വാസ ക്യാമ്പുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ കുറിപ്പിന്‍റെ പൂര്‍ണരൂപം: കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ ഇന്ന് എറണാകുളം, തൃശ്ശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ഇന്നും പത്തനംതിട്ട, കോട്ടയം, […]