അൻവർ ചെന്നെയിൽ: ഡി എം കെ നേതാക്കളെ കണ്ടു

ചെന്നൈ: കേരള മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ചതു കൊണ്ട്, ഇടതുമുന്നണിയിൽ നിന്ന് പുറത്താക്കപ്പെട്ട നിലമ്പൂർ എം എൽ എയായ പി.വി. അൻവർ ഡി എം കെ നേതാക്കളെയും മുസ്ലിം ലീഗ് നേതാക്കളെയും കണ്ടു ചർച്ച നടത്തി. സിപിഎം അനുകൂല ന്യൂനപക്ഷ വോട്ട് ലക്ഷ്യമിടുന്ന അദ്ദേഹം പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കാനിരിക്കെയാണ് ഈ കൂടിക്കാഴ്ച. ഡി.എം.കെ. നേതാക്കളുമായി സംസാരിക്കുന്നതിൻ്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അൻവറിന്റെ മകന്റെ ചിത്രവും മാധ്യമങ്ങളിൽ വന്നുകഴിഞ്ഞു. ശനിയാഴ്ച പുലർച്ചെയാണ് അൻവർ മഞ്ചേരിയിലെ വസതിയിൽ […]

പിണറായിക്ക് വെല്ലുവിളി; വെടിവെച്ച് കൊല്ലേണ്ടി വരും: അൻവർ

നിലമ്പൂർ: സി പി എമ്മിനെ രാഷ്ടീയ പ്രതിസന്ധിയിലേക്ക് വലിച്ചിഴച്ചു കൊണ്ട് വിമത എം എൽ എ: പി വി അൻവറിൻ്റെ പൊതുസമ്മേളനത്തിലെ വെല്ലുവിളി. പൊലീസിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും അദ്ദേഹം രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. പൊലീസിനെതിരെയും സ്വർണ്ണക്കടത്തിനെക്കുറിച്ചും പറഞ്ഞതിന് മുഖ്യമന്ത്രി തന്ന കളളനായി ചിത്രീകരിച്ചെന്ന് അൻവർ തുറന്നടിച്ചു. സ്വർണ്ണക്കടത്തുകാർക്കും പൊലീസിലെ സ്വർണ്ണം പൊട്ടിക്കൽ സംഘത്തിനും കസ്റ്റംസ് കൂട്ട് നിൽക്കുകയാണ്. പരാതിനൽകിയിട്ടും ഭരണകക്ഷിക്കോ പൊലീസിനോ അനക്കമില്ല. രണ്ടും കൽപ്പിച്ച് ഇറങ്ങിയത് മുഖ്യമന്ത്രി തന്നെ കളളനാക്കിയപ്പോഴാണ്. പുതിയ പാർട്ടി രൂപീകരിക്കില്ലെന്ന് […]

അൻവറിനെ ജയിലിടാൻ കേസുകളുമായി സർക്കാർ നീക്കം

കൊച്ചി: സി പി എമ്മിനെ വെല്ലുവിളിക്കുന്ന ഇടതുമുന്നണി സ്വതന്ത്രൻ പി.വി.അൻവർ എം എൽ എയുടെ വീടിന് പോലീസ് കാവൽ ഏർപ്പെടുത്തിയതിനു പിന്നാലെ, ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തിയെന്ന പരാതിയിൽ അദ്ദേഹത്തിനെതിരെ കേസെടുത്തു. അൻവറിനെതിരെ മുൻപ് ഉയർന്ന ആരോപണങ്ങളിൽ ശക്തമായ പൊലീസ് നടപടിയുണ്ടാകുമെന്നതിന്റെ സൂചനയാണിത്.എൽഡിഎഫ് വിട്ട അൻവർ ഇന്ന് നിലമ്പൂരിൽ പൊതുസമ്മേളനം വിളിച്ച് രാഷ്ട്രീയ വിശദീകരണം നടത്താനിരിക്കെയാണ് പൊലീസ് നടപടി. പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി സമൂഹത്തിൽ പ്രശ്നമുണ്ടാക്കാൻ അൻവർ ശ്രമിച്ചു എന്ന കോട്ടയം സ്വദേശിയുടെ പരാതിയിലാണ് […]

ഹൈക്കോടതിയിലേക്ക് എന്ന് അൻവർ; പുച്ഛിച്ച് പിണറായി

തിരുവനന്തപൂരം: മുഖ്യമന്ത്രിയും സി പി എമ്മും ഒരുവശത്തും പാർടിയുടെ സ്വതന്ത്ര എം എൽ എ യായ പി വി അൻവർ മറുവശത്തും നിന്നുള്ള കൊമ്പുകോർക്കൽ തുടരുന്നു. ഈ രാഷ്ടീയ കസർത്ത് കണ്ട് അമ്പരന്നു നിൽക്കുകയാണ് അണികൾ. പിണറായിക്ക് പിന്തുണ പ്രഖ്യാപിച്ച് ഒരു വിഭാഗം നേതാക്കൾ പ്രസ്താവനയിറക്കി വിവാദം കൊഴുപ്പിക്കുന്നുണ്ട് എന്നതാണ് ഇന്നത്തെ പ്രത്യേകത. ഇതിനിടെ, അൻവറെ പോലുള്ള ഒരാളെ ഇടതുമുന്നണി എം എൽ എ ആക്കാൻ ഉൽസാഹിച്ചവർ മറുപടി പറയണമെന്ന് മുൻ മന്ത്രി ജി. സുധാകരൻ അഭിപ്രായപ്പെട്ടത് […]

സി പി എം വിരട്ടിയപ്പോൾ അൻവർ മുട്ടുമടക്കുന്നു

കൊച്ചി: സി പി എം സ്വതന്ത്ര എം എൽ എ യായ പി.വി.അൻവർ, പാർടി നൽകിയ അന്ത്യശാസനത്തിന് കീഴടങ്ങി. പാര്‍ട്ടിയില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും ഈ വിഷയത്തില്‍ പരസ്യ പ്രസ്താവന ഈ നിമിഷം മുതല്‍ താൻ താൽക്കാലികമായി അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.പോലീസിലെ ചില പുഴുക്കുത്തുകള്‍ക്കെതിരെ ഉള്ള പോരാട്ടത്തിൽ ലവലേശം കുറ്റബോധമില്ല. അത് തുടരുമെനും അന്‍വര്‍ വ്യക്തമാക്കി. പോലീസിനും എ ഡി ജി പി: എം ആർ. അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കും എതിരെ ഉയര്‍ത്തിയ […]

ആഭ്യന്തര വകുപ്പിനെതിരെ ആരോപണങ്ങളുമായി ആഞ്ഞടിച്ച് വീണ്ടും അൻവർ

തിരുവനന്തപുരം : ഇടതുമുന്നണി എം എൽ എ പി.വി. അൻവർ, എഡിജിപി: എം.ആർ. അജിത്കുമാറിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയത്ത് കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ തന്നെ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ പുറപ്പെടുവിക്കും. ക്രമസമാധാനച്ചുമതലയുള്ള അജിത്കുമാർ കൊടിയ ക്രിമിനാലാണെന്നും സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചത്. ഇതിനിടെ, […]