മുസ്ലിം സമുദായത്തിന് ശരിയത്ത് നിയമം മതിയെന്ന് മുസ്ലിം ബോർഡ്
ന്യൂഡല്‍ഹി: രാജ്യത്ത് മതേതര വ്യക്തി നിയമം നടപ്പാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിപ്രായം തള്ളി ആള്‍ ഇന്ത്യ മുസ്‍ലിം വ്യക്തി നിയമ ബോർഡ്. ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഗൂഢാലോചനയാണിത് എന്ന് ബോർഡ് കുറ്റപ്പെടുത്തി. ഇസ്ലാം പിന്തുടരുന്ന ശരീഅത്ത് നിയമത്തില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാൻ സാധിക്കില്ലെന്നും സംഘടന വാർത്താകുറിപ്പില്‍ വ്യക്തമാക്കി. ഒരു മുസ്‌ലിമിനും അതില്‍ നിന്ന് വ്യതിചലിക്കാൻ സാധിക്കില്ല. സ്വാതന്ത്ര്യ ദിനത്തില്‍ മതേതര വ്യക്തി നിയമത്തിനു വേണ്ടിയുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനവും മതപരമായ വ്യക്തിനിയമങ്ങളെ സാമുദായിക നിയമങ്ങളായി വിശേഷിപ്പിക്കുന്നതും അങ്ങേയറ്റം […]
പ്രജ്വലിന്റെ പാസ്പോര്‍ട്ട്: പ്രധാനമന്ത്രിക്ക് സിദ്ധരാമയ്യയുടെ കത്ത്
ബംഗളൂരു: ലൈംഗികാതിക്രമക്കേസില്‍ പ്രതിയായ ജെ.ഡി.എസ് എം.പി പ്രജ്വല്‍ രേവണ്ണയുടെ ഡിപ്ലോമാറ്റിക് പാസ്പോർട്ട് റദ്ദാക്കുന്നത് ഉള്‍പ്പെടെ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധാരാമയ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഡിപ്ലോമാറ്റിക് പാസ്പോർട്ട് ഉപയോഗിച്ചാണ് പ്രജ്വല്‍ രാജ്യം വിട്ടതെന്ന് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. കുറ്റവാളിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ പ്രധാനമന്ത്രി ഇടപെടണമെന്നും ആവശ്യപ്പെട്ടു. നിരവധി സ്ത്രീകളെ ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന ആരോപണം നേരിടുന്ന പ്രജ്വല്‍ രേവണ്ണ (33) പ്രതിയായ കേസ് പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കുന്നത്. സി.ഐ.ഡി വിഭാഗം […]
സ്ത്രീ പീഡന കേസിലെ പ്രതികളെ മോദി സഹായിക്കുന്നു: പ്രിയങ്ക ഗാന്ധി
ഗോഹത്തി : കർണാടകയിൽ നിന്നുള്ള ലോക്‌സഭാംഗവും ജെഡി(എസ്) നേതാവുമായ പ്രജ്വൽ രേവണ്ണയ്‌ക്കെതിരായ ലൈംഗികാരോപണങ്ങളിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ഐ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഏപ്രിൽ 26ന് കർണാടകയിലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട വോട്ടെടുപ്പിന് ശേഷം ജർമ്മനിയിലേക്ക് പലായനം ചെയ്ത രേവണ്ണയെ രാജ്യം വിടുന്നത് നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തടഞ്ഞില്ലെന്ന് അവർ ആരോപിച്ചു. മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ ചെറുമകനും മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ അനന്തരവനുമാണ് പ്രജ്വല്.കോൺഗ്രസിൻ്റെയും […]
പിണറായിക്കും മകൾക്കും എതിരെ ആഞ്ഞടിച്ച് നരേന്ദ്ര മോദി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മകളൂം വരെ അഴിമതിക്കേസിൽ ഉൾപ്പെട്ടിരിക്കയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മകൾ വീണ വിജയൻ അടക്കം പ്രതികളായ മാസപ്പടി കേസ് അന്വേഷണത്തിന് തടയിടാൻ സംസ്ഥാന സർക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. എൻ ഡി എ സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി തലസ്ഥാനത്തെത്തിയ നരേന്ദ്ര മോദി മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ വിമർശനമാണ് അഴിച്ചുവിട്ടത്. മുഖ്യമന്ത്രി കള്ളം പറയുന്നുവെന്നാണ് ഇരിങ്ങാലക്കുട കരുവന്നൂർ സഹകരണ ബാങ്ക് വിഷയത്തിൽ പ്രധാനമന്ത്രി പറഞ്ഞത്. സി പി എം ഭരിക്കുന്ന സഹകരണ […]
അയോധ്യ രാമക്ഷേത്രത്തില്‍ ഭക്തർക്ക് പ്രവേശനം നാളെ മുതൽ
അയോധ്യ: ശ്രീരാമന്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമക്ഷേത്രത്തിലെ പ്രാണ്‍ പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് ശേഷം അയോധ്യയിലെ ആയിരക്കണക്കിന് ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സുപ്രീം കോടതിയുടെ സുപ്രധാന വിധി വന്ന് നാല് വര്‍ഷത്തിന് ശേഷം രാമക്ഷേത്രം ഉദ്ഘാടനം ചെയ്തതിന്റെ ആത്മീയ അനുഭവത്തിലാണ് താനിപ്പോഴും.രാമന്‍ ഒരു തര്‍ക്കവിഷയമല്ല, ഒരു പരിഹാരമാണ് – അദ്ദേഹം പറഞ്ഞു. ‘ഇന്ന്, പ്രഭുരാമന്റെ ഭക്തര്‍ ഈ ചരിത്ര നിമിഷത്തില്‍ പൂര്‍ണ്ണമായും ലയിച്ചിരിക്കുന്നു എന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്…രാജ്യത്തിന്റെയും ലോകത്തിന്റെയും എല്ലാ കോണുകളിലും […]