ഉത്തർ പ്രദേശിലുള്ള പര്‍വേസ് മുഷറഫിന്റെ സ്വത്ത് ലേലം ചെയ്തു

ബാഗ്പത്ത്: പാകിസ്ഥാൻ മുൻ പ്രസിഡൺ പര്‍വേസ് മുഷറഫിന്റെ ഉത്തര്‍പ്രദേശിലെ രണ്ട് ഹെക്ടറോളം വരുന്ന ഭൂമി 1.38 കോടി രൂപയ്ക്ക് സർക്കാർ ലേലം ചെയ്തു. ബാഗ്പത്ത് ജില്ലയിലെ കൊട്ടാന ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഈ സ്വത്ത് 20 10 ൽ ശത്രു സ്വത്ത് ആണെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.പാകിസ്ഥാൻ പൗരന്‍മാര്‍ ഇന്ത്യയിലുപേക്ഷിച്ച സ്വത്തുക്കളാണ് ശത്രു സ്വത്ത് എന്ന് പറയുന്നത്. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള എനിമി പ്രോപ്പര്‍ട്ടി കസ്റ്റോഡിയന്‍ ഓഫീസിന്റെ കീഴിലാണ് ഈ സ്വത്തുക്കള്‍ വരിക. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് ഈ […]