‘മുഖ്യമന്ത്ര യുടെ പോല സ് മെഡൻ’ ! മടക്കി വാങ്ങി

തിരുവനന്തപുരം: കേരളപ്പിറവി ദിനത്തില്‍ വിതരണം ചെയ്ത മുഖ്യമന്ത്രിയുടെ പൊലീസ് മെഡലില്‍ വന്ന ഗുരുതരമായ അക്ഷരത്തെറ്റുകള്‍ ആഭ്യന്തര വകുപ്പിന് നാണക്കേടായി. തിരുവനന്തപുരം എസ്‌എപി ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ 264 ഉദ്യോഗസ്ഥര്‍ക്കാണ് മെഡല്‍ ലഭിച്ചത്. ഇതില്‍ പകുതിയോളം മെഡലുകളിലും അക്ഷര പിശകുണ്ട്. ഭാഷാദിനം കൂടിയായ വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്ത  മെഡലുകളാണ് പോലീസ് വകുപ്പിൻ്റെ പിടിപ്പുകേടിൻ്റെ പര്യായമായിമാറിയത്. മുഖ്യമന്ത്രിയില്‍ നിന്ന് അഭിമാനപൂര്‍വം മെഡല്‍ സ്വീകരിച്ച പൊലീസുകാര്‍ പിന്നീട് നോക്കിയപ്പോള്‍ മാത്രമാണ് അക്ഷരത്തെറ്റുകള്‍ ശ്രദ്ധയില്‍പെട്ടത്. മെഡലുകളില്‍ മുഖ്യമന്ത്രിയുടെ എന്നതിന് […]