തങ്കലാൻ ദളിത് ചരിത്രത്തിൻ്റെ പുനർനിർമ്മിതി
ഡോ.ജോസ് ജോസഫ്. കീഴാളരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും പോരാട്ടങ്ങളുടെ രാഷ്ട്രീയം വ്യത്യസ്തമായി പറയാൻ എന്നും ശ്രമിച്ചിട്ടുള്ള സംവിധായകനാണ് പാ.രഞ്ജിത്. ഫാൻ്റസിയും മിസ്റ്റിസിസവും മാജിക്കൽ റിയലിസവും ഇഴചേർത്ത് ദളിത് ചരിത്രം പുനർനിർമ്മിക്കാനുള്ള ശ്രമമാണ് അദ്ദേഹത്തിൻ്റെ പുതിയ ചിത്രം തങ്കലാൻ. കെ ജി എഫ് ഒന്നും രണ്ടും ചിത്രങ്ങൾ കോലാർ ഗോൾഡ് ഫീൽഡ്സ് അടച്ചു പൂട്ടുന്നതിനു മുമ്പുള്ള ചരിത്രമാണ് പറഞ്ഞതെങ്കിൽ കോളാർ സ്വർണ്ണ ഖനികൾ കണ്ടെത്തിയ തമിഴ് വംശജരായ ഗോത്രവർഗ്ഗക്കാരുടെ പോരാട്ടങ്ങളുടെയും കരുത്തിൻ്റെയും നിശ്ചയദാർഢ്യത്തിൻ്റെയും കഥയാണ് തങ്കലാൻ. സമൂഹത്തിൻ്റെ ഉന്നത ശ്രേണിയിലുള്ള […]