അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ ………………
സതീഷ് കുമാർ വിശാഖപട്ടണം സർഗ്ഗസൗഹൃദത്തിന്റെ ഉത്തമോദാഹരണങ്ങളായിരുന്നു കലാലയവിദ്യാർത്ഥികളായിരുന്ന ഓ എൻ വി കുറുപ്പും ദേവരാജൻ മാസ്റ്ററും . കവിയായ ഓ എൻ വി യുടെ കാല്പനികത നിറഞ്ഞ വരികൾക്ക് സംഗീതം പകർന്ന് ആലപിക്കുന്നത് അക്കാലത്ത് ദേവരാജൻ മാസ്റ്ററുടെ ഇഷ്ട വിനോദങ്ങളിലൊന്നായിരുന്നു. ആ കലാലയസൗഹൃദത്തിന്റെ ഉദ്യാനകാന്തി “നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി ” എന്ന നാടകത്തിന്റെ അണിയറയിലൂടെ തെളിയാൻ തുടങ്ങി. ചലച്ചിത്ര ഗാനങ്ങളേക്കാൾ ജനപ്രീതി നേടിയ ഇരുപത്തിമൂന്ന് ഗാനങ്ങളായിരുന്നു ചരിത്രം തിരുത്തിയെഴുതിയ ആ നാടകത്തിന്റെ ഉൾക്കരുത്ത്. “പൊന്നരിവാൾ അമ്പിളിയില് കണ്ണെറിയുന്നോളെ….” “വെള്ളാരംകുന്നിലെ […]