എസ്.കെ. മാരാർ ഓർമ്മയായിട്ട്  18 വർഷം…. 

ആർ. ഗോപാലകൃഷ്ണൻ  ക്ഷേത്രങ്ങളും ക്ഷേത്രോപജീവികളും ഉൾപ്പെട്ട ഒരു പാരമ്പര്യ ജീവിത വൃത്തത്തിൽ ഒതുങ്ങി നിന്നെങ്കിലും ജീവിതവ്യഥകളെ മിഴിവോടെ ആവിഷ്കരിച്ച ഒരു മലയാള സാഹിത്യകാരനായിരുന്നു എസ്. കെ. മാരാർ.  അദ്ദേഹം ഓർമ്മയായിട്ട്  18 വർഷം…. എസ്.കെ. മാരാർ, ആശാൻ സ്മാരക സാഹിത്യ വേദി, പെരുമ്പാവൂർ നൽകിയ സമാദരണ ചടങ്ങിൽ (പെരുമ്പടവം ശ്രീധരനെയും കാണാം) ആദ്യം പറയട്ടെ, എൻ്റെ നാട്ടിലെ പുഴയെക്കുറിച്ചു മാരാർ കുറിച്ചത് എനിക്ക് മറക്കാനാവില്ല: “ജീവിതത്തിൽ ഞാൻ ശാരീരികമായി നന്നായിരുന്നത് മൂവാറ്റുപുഴയിലെ താമസക്കാലത്തായിരുന്നു. ജോലിഭാരമുണ്ടായിരുന്നു. ജോലിക്കുശേഷമുള്ള അലഞ്ഞുതിരിയൽ […]