വീടിനു നേരെ ആക്രമണം; നെതന്യാഹു സുരക്ഷിതൻ

ടെൽ അവീവ് : ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ കേസ്രിയയിലെ തീരപ്രദേശത്തുള്ള സ്വകാര്യ വസതിയ്ക്ക് നേരെ ലെബനനില്‍ നിന്നുള്ള ഡ്രോണ്‍ ആക്രമണം. ആക്രമണത്തിന് പിന്നില്‍ ഹിസ്ബുള്ളയാണെന്നാണ് പ്രാഥമിക നിഗമനം. ആക്രമണം സ്ഥിരീകരിച്ച്‌ ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിറക്കിയിട്ടുണ്ട്.സംഭവസമയത്ത് നെതന്യാഹുവും ഭാര്യയും സ്ഥലത്തുണ്ടായിരുന്നില്ലെന്നും ഓഫിസ് അവകാശപ്പെട്ടു. വീടിൻ്റെ ഒരു ഭാഗം തകര്‍ന്നുവെങ്കിലും ആര്‍ക്കെങ്കിലും അപായം സംഭവിച്ചോ എന്ന് അറിവായിട്ടില്ല. ഹമാസ് തലവൻ യഹ്‌യ സിൻവാറിന്റെ മരണത്തിനു പിന്നാലെയാണ് ഈ ആക്രമണം. തെല്‍അവീവിനും ഹൈഫയ്ക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന തീരനഗരമായ […]