മോദിയെ വീണ്ടും പരോക്ഷമായി വിമര്‍ശിച്ച് മോഹൻ ഭഗവത്
പൂനെ: ആരും സ്വയം ദൈവമാണെന്ന് കരുതരുത്, ജോലിയില്‍ മികവ് പുലർത്തുന്ന ഒരാളെ ദൈവമായി കണക്കാക്കണോ വേണ്ടയോ എന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടത്.അല്ലാതെ അവർ സ്വയം ദൈവവമെന്ന് വിളിച്ചുപറയരുത് -ആർഎസ്‌എസ് സർ സംഘചാലക് മോഹൻ ഭഗവത് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരോക്ഷമായി വീണ്ടും വിമർശിക്കുകയായിരുന്നു ആർഎസ്‌എസ് തലവൻ. മണിപ്പൂരിലെ വിദ്യാർഥികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പ്രവർത്തനം നടത്തിയ ശങ്കർ ദിനകറിന്റെ ജന്മശതാബ്ദിയാഘോഷങ്ങളില്‍ സംസാരിക്കുന്നതിനിടയിലായിരുന്നു അദ്ദേത്തിൻ്റെ പരാമർശം. മണിപ്പൂരിലെ ജനങ്ങളുടെ സുരക്ഷയ്ക്ക് ഇപ്പോഴും യാതൊരു ഉറപ്പുമില്ല. ജനങ്ങള്‍ അവിടെ ആശങ്കയിലാണെന്നും മോഹൻ […]
മോദിയെ മോഹൻ ഭഗവത് അഹങ്കാരി എന്ന് വിളിച്ചപ്പോൾ..
കൊച്ചി :മുന്നാം തവണയും അധികാരത്തിലെത്തിയ നരേന്ദ്ര മോദിയെ വിമർശിച്ച് ആർ എസ് എസ് തലവൻ മോഹൻ ഭഗവത് നടത്തിയ വിമർശനത്തിൽ സന്തോഷം പ്രകടിപ്പിച്ച് എഴുത്തുകാരനും രാഷ്ടീയ നിരീക്ഷകനുമായ സി. ആർ. പരമേശ്വരൻ ഫേസ് ബുക്കിൽ കുറിപ്പിട്ടു. പരമേശ്വരൻ്റെ പോസ്ററ് ഇങ്ങനെ: ബി.ജെ.പിവിമർശനം നിറഞ്ഞ മോഹൻ ഭഗവതിന്റെ പ്രഭാഷണം മുഴുവനായി കേട്ടു. സുന്ദർ!അതിസുന്ദർ! ഇതുവരെ ‘അഹങ്കാരി’ദ്വന്ദത്തെ നിരുപാധികമായി പിന്താങ്ങിയിരുന്ന ലോക്കൽ സംഘികളുടെ മനസ്സുകൾ ആ പ്രഭാഷണത്തിനുശേഷം പെട്ടെന്ന് മ്ലാനമായി.നാവുകൾ ചലിക്കാതായി. ഇത്തരം അഗാധനിശ്ശബ്ദതയെ താരതമ്യം ചെയ്യാനാവുന്നത് കമ്മി ഗുണ്ടകൾ […]