കുവൈത്തിൽ പകുതിയും അവിവാഹിതർ…

കുവൈത്ത് സിറ്റി: വിദ്യാഭ്യാസം, തൊഴില്‍, വിവാഹം തുടങ്ങിയ മേഖലകളില്‍ സർക്കാരിൽ നിന്ന് നല്ല പിന്തുണയുണ്ടായിരുന്നിട്ടും കുവൈത്തിലെ പകുതിയോളം പൗരന്മാരും അവിവാഹിതരെന്ന് കണക്കുകള്‍. അവിവാഹിതരായവരുടെ എണ്ണം 409,201 ആണ്. ഇതില്‍ 215,000 പുരുഷന്മാരും 19,4000 സ്ത്രീകളുമാണ് ഉൾപ്പെടുന്നത്. സാമൂഹിക പ്രശ്നങ്ങളാണ് മുഖ്യകാരണം എന്ന് കരുതപ്പെടുന്നു. 49 ലക്ഷം ആണ് കുവൈററിലെ ജനസംഖ്യ. വർദ്ധിച്ചു വരുന്ന വിവാഹമോചനനിരക്ക് കുവൈത്തിലെ ദാമ്പത്യ സ്ഥിരതയെക്കുറിച്ചുള്ള അശങ്കകള്‍ ഉയർത്തുന്നുണ്ട്.  കുവൈത്തികള്‍ക്കിടയില്‍ 38,786 വിവാഹമോചനങ്ങള്‍ നീതിന്യായ മന്ത്രാലയം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഏറ്റവും ഉയർന്ന നിരക്ക് 35നും 39 […]