ബി ജെ പി രണ്ടു സീററു നേടുമെന്ന് ന്യൂസ് 18 സർവേ പ്രവചനം
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, കേരളത്തില്‍ ബിജെപി രണ്ടു മണ്ഡലം പിടിച്ച് മികച്ച പ്രകടനം കാഴ്ച വെക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനി നിയന്ത്രിക്കുന്ന ന്യൂസ് 18 നടത്തിയ സര്‍വേ ഫലം സൂചിപ്പിക്കുന്നു. എന്നാൽ മണ്ഡലങ്ങൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കുന്നില്ല. തിരുവനന്തപുരവും തൃശ്ശൂരും ആണ് ബി ജെ പി ആഞ്ഞുപിടിക്കുന്ന മണ്ഡലങ്ങൾ. തിരുവനന്തപുരത്ത് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറും തൃശ്ശൂരിൽ നടൻ സുരേഷ് ഗോപിയും ആണ് ബി ജെ പി സ്ഥാനാർഥികൾ. പൊതുവെ ബി ജെ പി അനുകൂല […]
എല്ലാ മണ്ഡലവും യു ഡി എഫിന് എന്ന് പ്രവചനം
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ 20 മണ്ഡലത്തിലും യു.ഡി.എഫ് ജയിക്കുമെന്ന് എപിബി ന്യൂസ്-സി വോട്ടര്‍ അഭിപ്രായ സര്‍വ്വേയിലെ നിഗമനം. സംസ്ഥാനം ഭരിക്കുന്ന എല്‍ഡിഎഫും കേന്ദ്ര സർക്കാരിനെ നയിക്കുന്ന എന്‍ഡിഎയും പച്ചതൊടില്ല. കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി ഇക്കുറിയും വയനാട്ടിൽ മൽസരിക്കുന്നത് യു ഡി എഫിനു ഗൂണം ചെയ്യും. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫ് 44.5 ശതമാനം വോട്ടുകളോടെ 20-ല്‍ 20 സീറ്റുകളിലും ജയിക്കും. 31.4 ശതമാനം വോട്ട് വിഹിതം നേടുന്ന ഇടതുപക്ഷത്തിനോ 19.8 ശതമാനം വോട്ട് […]
വേണുഗോപാൽ വീണ്ടും: മുരളിയും ഷാഫിയും മൽസരത്തിന്
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കെ. മുരളീധരൻ തൃശ്ശൂരിലും ഷാഫി പറമ്പിൽ വടകരയിലും മത്സരിക്കും. വയനാട്ടിൽ രാഹുൽ ഗാന്ധി തന്നെ. കെ.സി.വേണുഗോപാൽ ഒരിടവേളയ്ക്ക് ശേഷം ആലപ്പുഴയിലെത്തും. കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക: തിരുവനന്തപുരം- ശശി തരൂർ ആറ്റിങ്ങൽ- അടൂർ പ്രകാശ് ആലപ്പുഴ- കെ.സി. വേണുഗോപാൽ മാവേലിക്കര- കൊടിക്കുന്നിൽ സുരേഷ് ഇടുക്കി- ഡീൻ കുര്യാക്കോസ് പത്തനംതിട്ട- ആന്റോ ആന്റണി എറണാകുളം- ഹൈബി ഈഡൻ ചാലക്കുടി- ബെന്നി ബഹനാൻ ആലത്തൂർ- രമ്യാ ഹരിദാസ് പാലക്കാട്- വി.കെ. ശ്രീകണ്ഠൻ തൃശ്ശൂർ- […]
തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ ശശി തരൂർ മൽസരം
ന്യൂഡൽഹി : ലോക്‌സഭ തെരഞ്ഞെടുപ്പിൽ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക തീരുമാനിച്ച് ബിജെപി. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ബിജെപി സ്ഥാനാർത്ഥിയാകും. കോൺഗ്രസിലെ ശശി തരൂർ ആണ് അദ്ദേഹത്തിൻ്റെ എതിരാളി. എൽ ഡി എഫിൻ്റെ പന്ന്യൻ രവീന്ദ്രൻ പ്രചരണ രംഗത്ത് സജീവമായിക്കഴിഞ്ഞു. കാസർകോഡ് – എം എൽ അശ്വനി, തൃശൂർ – സുരേഷ് ഗോപി, ആലപ്പുഴ – ശോഭ സുരേന്ദ്രൻ, പത്തനംതിട്ട – അനിൽ ആന്റണി, കണ്ണൂർ – സി രഘുനാഥ്, മലപ്പുറം – ഡോ. അബ്ദുൾ സലാം, വടകര […]
ഹരിയാന,ഗുജറാത്ത് എന്നിവിടങ്ങളിൽ എഎപി -കോണ്‍ ധാരണ
ന്യുഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച സീററു വിഭജന ചർച്ചയിൽ ഇന്ത്യാ മുന്നണിയിലെ ഘടക കക്ഷികളായ കോണ്‍ഗ്രസും എഎപിയും ധാരണയിലെത്തി. ഡല്‍ഹിക്ക് പുറമേ ഗുജറാത്ത്, ഗോവ, ചണ്ഡിഗഢ്, ഹരിയാന എന്നിവിടങ്ങളിലാണ് തീരുമാനം. പഞ്ചാബിന്റെ കാര്യത്തില്‍ ചർച്ച പൂർത്തിയായിട്ടില്ല. ഐ സി സി സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇരു കക്ഷികളും ധാരണയായത്. ഡല്‍ഹിയില്‍ എഎപി നാല് സീറ്റിലും കോണ്‍ഗ്രസ് മൂന്ന് സീറ്റിലും മത്സരിക്കും.
എറണാകുളത്ത് ഷൈന്‍, പൊന്നാനിയില്‍ ഹംസ
തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിൽ എറണാകുളത്ത് അധ്യാപികയായ കെ ജെ ഷൈനും പൊന്നാനിയില്‍ മുന്‍ ലീഗ് നേതാവ് കെ എസ് ഹംസയും സി പി എം സ്ഥാനാർഥികളാവും എന്ന് സൂചന. സിപിഎം സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ അന്തിമ ധാരണയായതായി റിപ്പോര്‍ട്ടുണ്ട്. സ്ഥാനാര്‍ത്ഥികളെ ഈ മാസം 27 ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. ഒരു പൊളിറ്റ് ബ്യൂറോ അംഗവും ഒരു മന്ത്രി ഉള്‍പ്പെടെ നാലു കേന്ദ്രക്കമ്മിറ്റി അംഗങ്ങളും മൂന്നു ജില്ലാ സെക്രട്ടറിമാരും സ്ഥാനാര്‍ത്ഥികളായേക്കും. പിബി അംഗമായ എ വിജയരാഘവന്‍ പാലക്കാട് […]
പൗരത്വ (ഭേദഗതി) നിയമം തിരഞ്ഞെടുപ്പിനു മുമ്പ്
ന്യൂഡൽഹി: ലോക് സഭാ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നിയമം( സിഎഎ) നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. ഇ ടി നൗ ഗ്ലോബൽ ബിസിനസ് സമ്മിററിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.2019 ഡിസംബറിൽ പാർലമെന്റ് പാസാക്കിയ പൗരത്വ (ഭേദഗതി) നിയമം തിരഞ്ഞെടുപ്പിന് മുമ്പ് വിജ്ഞാപനം ചെയ്ത് നടപ്പാക്കുമെന്ന് അമിത് ഷാ വ്യക്തമാക്കി. ബിജെപി അധികാരത്തിലുള്ള ഉത്തരാഖണ്ഡ് രാജ്യത്ത് സി എ എ നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി മാറിയിരുന്നു. സിഎഎ നടപ്പാക്കുമെന്ന വാഗ്ദാനത്തിൽ […]
ഫെബ്രുവരി 4 മുതൽ ബി ജെ പി പ്രചരണം തുടങ്ങുന്നു
ന്യൂഡൽഹി: അയോധ്യയിലെ ശ്രീ രാമക്ഷേത്ര പ്രതിഷ്ഠ ബിജെപി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാന പ്രചരണ ആയുധമാക്കും. പ്രതിഷ്ഠാ ചടങ്ങിന് ശേഷം പ്രചാരണ പ്രവർത്തനങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ പാർടി ഒരുങ്ങുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്നെ മുൻനിർത്തി തിരഞ്ഞെടുപ്പിനെ നേരിടാനാണ് നീക്കം. ഫെബ്രുവരി 4 മുതൽ 11 വരെ ഗ്രാമങ്ങളിലേക്കുള്ള പ്രചരണ യാത്രയുമായിട്ടാണ് പ്രചരണത്തിന് തുടക്കമാവുക. രാജ്യത്തെ ഏഴ് ലക്ഷം ഗ്രാമങ്ങളിലും എല്ലാ നഗര ബൂത്തുകളിലും ഒരു പാർട്ടി പ്രവർത്തകനെങ്കിലും വികസന പ്രവർത്തനങ്ങളെക്കുറിച്ചും സർക്കാരിന്റെ ക്ഷേമ പദ്ധതികളെ കുറിച്ചും വോട്ടർമാരുമായി സംസാരിക്കും. […]
തിരഞ്ഞെടുപ്പ്: പൗരത്വ ഭേദഗതി നിയമം ഉടന്‍ ?
ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറെടുക്കുന്നു. സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടല്‍ ഇല്ലാതെ പൗരത്വം നല്‍കാനാണ് നീക്കം. അയോധ്യയിലെ രാമ ക്ഷേത്രം കൂടാതെ പൗരത്വ ഭേദഗതി നിയമവും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി പ്രധാന പ്രചരണ വിഷയമാക്കും. പൗരത്വം അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉടന്‍ സജ്ജമാക്കും. 2019 ഡിസംബര്‍ 10ന് ലോക്‌സഭയിലും, രാജ്യസഭയില്‍ ഡിസംബര്‍ 11നുമാണ് പൗരത്വ ഭേദഗതി ബില്‍ പാസായത്. 2020 ജനുവരി 10ന് കേന്ദ്രം നിയമം […]