വൈദ്യുതി നിരക്ക് കൂട്ടാൻ നീക്കം

തിരുവനന്തപുരം : വൈദ്യുതി നിരക്ക് നവംബർ ഒന്നിനു മുൻപ് വർധിപ്പിച്ചേക്കും.നിലവിൽ ഏറ്റവും കുറഞ്ഞ നിരക്ക് യൂണിറ്റിന് 3.25 രൂപയാണ് സംസ്ഥാന വൈദ്യുതി ബോർഡ് ശുപാർശ ചെയ്തിരിക്കുന്ന അതേ നിരക്കിൽ ആയിരിക്കും നിരക്കു കൂട്ടുക. ഓണത്തിനു ശേഷം വൈദ്യുതി റഗുലേറ്ററി കമ്മിഷൻ, ബോർഡ് പ്രതിനിധികളും ഉപഭോക്തൃ പ്രതിനിധികളും ഉൾപ്പെടുന്ന സംസ്ഥാനതല ഉപദേശക സമിതി യോഗം വിളിച്ച് അഭിപ്രായം തേടും. തുടർന്ന്, പൊതുതെളിവെടുപ്പിൽ ഉപയോക്താക്കൾ ഉന്നയിച്ച പരാതികളിൽ ബോർഡിൻ്റെ മറുപടി അറിയിക്കാൻ സമയം നൽകും. ഇതിനിടയിൽ റഗുലേറ്ററി കമ്മിഷൻ ചെയർമാനും […]

വൈദ്യുതി നിയന്ത്രണം വരുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: പുറത്തു നിന്ന് വാങ്ങുന്ന വൈദ്യുതിയില്‍ അപ്രതീക്ഷിത കുറവ് വന്നതിനാല്‍ വൈദ്യുതി നിയന്ത്രണം വേണ്ടിവന്നേക്കുമെന്ന് കെഎസ്‌ഇബിയുടെ അറിയിപ്പ്. ജാര്‍ഖണ്ഡിലെ മൈത്തോണ്‍ വൈദ്യുത നിലയത്തിലെ ഒരു ജനറേറ്റര്‍ തകരാറിലായതാണ് പ്രധാന കാരണം. ഇതിന് പുറമെ വൈദ്യുതി ആവശ്യകതയില്‍ വലിയ വര്‍ദ്ധനവുണ്ടായി. വൈകുന്നേരം ഏഴ് മണി മുതല്‍ രാത്രി 11 മണി വരെയുള്ള പീക്ക് സമയത്ത് വൈദ്യുതി ലഭ്യതയില്‍ 500 മെഗാവാട്ട് മുതല്‍ 650 മെഗാവാട്ട് വരെ കുറവാണ് പ്രതീക്ഷിക്കുന്നത്. പവര്‍ എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റിലെ വൈദ്യുതി ലഭ്യതയുടെ പരിമിതി കണക്കിലെടുത്ത് […]

മരണസംഖ്യ 402; തിരച്ചിൽ തുടരുന്നു

കല്പററ: വയനാട്ടിലെ ചൂരല്‍മലയേയും മുണ്ടക്കൈയേയും നടുക്കിയ ഉരുള്‍പൊട്ടലുണ്ടായിട്ട് എട്ടുദിവസം. ദുരന്തമുണ്ടായി ഒരാഴ്ച പിന്നിടുമ്പോൾ 402 മൃതദേഹങ്ങളും 181 ശരീരഭാഗങ്ങളുമാണ് കണ്ടെത്തിയത്. സൂചിപ്പാറയിലെ സൺറൈസ് വാലി മേഖലയിൽ തിരച്ചിൽ തുടരുകയാണ്.നേരത്തെ പരിശോധന നടത്താനാകാത്ത മേഖലയാണിത്.വ്യോമസേന ഹെലികോപ്റ്റർ വഴിയാണ് ദൗത്യസംഘത്തെ ഈ മേഖലയിലെത്തിച്ചത്. ഉരുൾപൊട്ടലില്‍ മരിച്ച തിരിച്ചറിയാത്തവരുടെ മൃതദേഹങ്ങൾ ഇന്നലെ പുത്തുമലയിൽ കൂട്ടമായി സംസ്കരിച്ചു. 29 മൃതദേഹവും 154 ശരീരഭാഗങ്ങളുമാണ് ഒരുമിച്ച് സംസ്കരിച്ചത്. മൃതദേഹം ബന്ധുക്കൾക്ക് പിന്നീട് തിരിച്ചറിയാനുള്ള അടയാളങ്ങളോടെ സർവ്വമത പ്രാർത്ഥനയ്ക്ക് ശേഷമാണ് സംസ്കാരം നടത്തിയത്. ദുരന്ത മേഖലയിലെ […]

വൈദ്യുതി പ്രതിസന്ധി: നിരക്ക് കൂട്ടിയേക്കും

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി വീണ്ടും നിരക്ക് ഉയർത്താൻ സാധ്യത. രാത്രി പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗത്തിന് നിരക്ക് കൂട്ടാനും, പകല്‍ സമയത്തെ വൈദ്യുതി ഉപഭോഗത്തിന് മാത്രമായി വൈദ്യുതി നിരക്ക് കുറയ്ക്കാനും ആലോചിക്കുന്നുണ്ടെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. ഭൂരിഭാഗം വീടുകളിലും സ്മാര്‍ട്ട് മീറ്ററുകളായതിനാല്‍ തന്നെ ഓരോ സമയത്തെയും വൈദ്യുതി ഉപഭോഗം കണക്കാനാവും. പകല്‍ സമയത്ത് വൈദ്യുതി ഉപഭോഗം കുറവാണ്. രാത്രിയിലാണ് കൂടുതൽ. ഈ സമയത്തെ ഉപഭോഗത്തിന് നിരക്ക് വർധിപ്പിക്കുന്നത് പീക്ക് സമയത്തെ ഉപഭോഗം പരമാവധി […]

വൈദ്യുതി ഉപയോഗം കുറഞ്ഞു

തിരുവനന്തപുരം : വേനല്‍മഴ വ്യാപകമായതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കാര്യമായി കുറഞ്ഞു. ചൂടിനു വന്ന ശമനവും ഇതിനു കാരണമായെന്ന് വൈദ്യുതി ബോർഡ് അറിയിച്ചു. ഇന്നലെ ആകെ ഉപയോഗം 95.69 ദശലക്ഷം യൂണിറ്റാണ്. തുടർച്ചയായി രണ്ടാമത്തെ ദിവസമാണ് ഉപയോഗം 100 ദശലക്ഷം യൂണിറ്റ്ന് താഴെ എത്തുന്നത്. പീക്ക് ടൈം ആവശ്യകതയും കുറഞ്ഞു. 4585 മെഗാവാട്ട് ആണ് ഇന്നലത്തെ ആവശ്യകത. ആകെ ഉപയോഗം കുറഞ്ഞതോടെ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണത്തില്‍ ഇളവ് ഏർപ്പെടുത്തും. ഘട്ടം ഘട്ടം ആയി നിയന്ത്രണം ഒഴിവാക്കാനാണ് […]

ഇടിത്തീയായി അധിക വൈദ്യുതി സർചാർജും

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി മറികടക്കാൻ അധിക സർചാർജും ഉപയോക്താക്കൾ കൊടുക്കേണ്ടി വരും. നിലവിലുള്ള 9 പൈസ സർചാർജിന് പുറമേ ഈ മാസം 10 പൈസ അധികം ഈടാക്കും.ആകെ 19 പൈസ സർചാർജ്. മാർച്ചിലെ ഇന്ധന സർചാർജായാണ് തുക ഈടാക്കുന്ന്. ഇന്നലെ മുതൽ സംസ്ഥാനത്ത് മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം തുടങ്ങി. നിയന്ത്രണത്തിൽ ജനത്തിന് എതിർപ്പ് ഉണ്ടെങ്കിലും ഉപഭോഗം കുറഞ്ഞെന്നാണ് സർക്കാർ വിലയിരുത്തൽ ഇന്നലെ 200 മെഗാവാട്ട് വൈദ്യുതി ഉപഭോഗം കുറഞ്ഞെന്നാണ് കണക്ക്. പത്ത് മിനിറ്റോ, പതിനഞ്ച് മിനിറ്റോ […]

വൈദ്യുതിക്ക് ഉപഭോഗത്തിന് കടിഞ്ഞാൺ

കൊച്ചി: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുതിച്ചുയർന്നതോടെ കെ എസ് ഇ ബി വൈദ്യുതി നിയന്ത്രണം തുടങ്ങി ഉപഭോഗം കൂടിയ ഇടങ്ങളിലാണ് നിയന്ത്രണം. ആദ്യഘട്ടത്തിൽ പാലക്കാട്ട് രാത്രി ഏഴിനും അർധരാത്രി ഒരു മണിക്കുമിടയിൽ നിയന്ത്രണമേർപ്പെടുത്തിയത്.ഇടവിട്ട് വൈദ്യുതി നിയന്ത്രണത്തിനാണ് സാധ്യത. കൊടുംചൂടിൽ കൂടിയ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാൻ മാർഗ നിർദേശവും പുറത്തിറക്കി.രാത്രി പത്ത് മുതൽ പുലർച്ചെ രണ്ട് മണി വരെയാണ് ക്രമീകരണം വരുത്തേണ്ടത്. രാത്രി 9 കഴിഞ്ഞാൽ അലങ്കാര ദീപങ്ങളും പരസ്യ ബോർഡുകളും പ്രവർത്തിപ്പിക്കരുത്.വീടുകളിൽ എസി 26 ഡിഗ്രിക്ക് മുന്നിൽ […]

ചൂടു കനക്കുന്നു: വൈദ്യുതി നിരക്ക് ഇനിയും കുതിക്കും

കൊച്ചി : വേനൽ കടുത്തതോടെ ഒരോ ദിവസവും പീക്ക് ടൈമിൽ അയ്യായിരത്തിലധികം മെഗാവാട്ട് വൈദ്യുതി ആവശ്യമായി വരുന്നത് വൈദ്യുതി ബോർഡിനെ പ്രതിസന്ധിയിലാക്കുന്നു. വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാതെ പിടിച്ചു നിൽക്കാനാവില്ല എന്ന സ്ഥിതിയാണിപ്പോൾ. ചൂട് കൂടിയതോടെ വൈദ്യുത ഉപയോഗം വൻ തോതിൽ വർദ്ധിച്ചു. കുറഞ്ഞ വിലക്ക് വൈദ്യുതി കിട്ടിയിരുന്ന ദീർഘകാല കരാർ റദ്ദാക്കിയത് പുന:സ്ഥാപിച്ചെങ്കിലും അതു ഗുണം ചെയ്തില്ല. കമ്പനികൾ സഹകരിക്കുന്നില്ല എന്നതാണ് തടസ്സം.വലിയ തുക കൊടുത്ത് പുറത്ത് നിന്ന് വൈദ്യുതി വാങ്ങിയേ പ്രതിസന്ധി പരിഹരിക്കാനാവൂ. ഇത് വൈദ്യുതി […]

ഇനി വൈദ്യുതി വാങ്ങുമ്പോൾ പൊള്ളുന്ന ചിലവ്

തിരുവനന്തപുരം : സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിനിടെ, പുതിയ വൈദ്യുതി കണക്ഷനുകള്‍ക്ക് കൂടുതൽ പണം ഈടാക്കാൻ വൈദ്യുതി ബോർഡ് ഒരുങ്ങുന്നു. വൈദ്യുതി കണക്ഷന് അടയ്‌ക്കേണ്ട തുകയില്‍ 10 ശതമാനം വരെ വര്‍ധനയാണ് വരുത്തുക.ബോർഡിൻ്റെ 12 സേവനങ്ങള്‍ക്ക് നിരക്ക് കൂട്ടാന്‍ റെഗുലേറ്ററി കമ്മീഷൻ്റെ അനുമതി ലഭിച്ചിട്ടുണ്ട്. പുതിയ വൈദ്യുതി കണക്ഷന്‍ നിരക്കില്‍ 10% മുതല്‍ 60% വരെ വര്‍ധന വരുത്തണമെന്ന് കമ്മീഷന്‍ മുന്‍പാകെ വൈദ്യുതി ബോര്‍ഡ് ആവശ്യം ഉന്നയിച്ചിരുന്നു. കണക്ഷനടുക്കാന്‍ വേണ്ട പോസ്റ്റിന്റെ എണ്ണവും ലൈനിന്റെ നീളവും ട്രാന്‍സ്ഫോര്‍മര്‍ […]

ഡാമുകളിൽ വെള്ളമില്ല: വൈദ്യുതി നിരക്ക് കൂട്ടും

പാലക്കാട്: വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാതെ സംസ്ഥാന വൈദ്യുതി ബോർഡിനു മുന്നോട്ടു പോകാൻ കഴിയില്ലെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി അറിയിച്ചു. സംസ്ഥാനത്തെ ഡാമുകളിൽ വെള്ളമില്ലാത്ത സ്ഥിതിയാണെന്നും അതുകൊണ്ട് അധിക വൈദ്യുതി, പണം കൊടുത്തു വാങ്ങേണ്ടിവരും. ദിവസം പത്ത് കോടി രൂപയുടെ അധിക വൈദ്യൂതി വാങ്ങേണ്ടി വരുന്ന അവസ്ഥയാണ്. ഏത്ര രൂപയ്ക്ക് വൈദ്യുതി വാങ്ങുന്നു എന്നതിനെ അശ്രയിച്ചായിരിക്കും എത്ര രൂപയുടെ വർധന ഉണ്ടാകും എന്ന് പറയാനാവുക. അത് റെഗുലേറ്ററി ബോർഡ് ആണ് തീരുമാനിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ നിരക്ക് വർദ്ധനക്ക് […]