അമ്മ മഴക്കാറിന് കണ്ണ് നിറഞ്ഞപ്പോൾ
സതീഷ് കുമാർ വിശാഖപട്ടണം വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഏറെ പ്രശസ്തമായ “മതിലുകൾ ” എന്ന നോവൽ അടൂർ ഗോപാലകൃഷ്ണൻ സിനിമയാക്കാൻ തീരുമാനിക്കുന്നു . രാഷ്ട്രീയ തടവുകാരനായി ജയിലിൽ എത്തുന്ന ബഷീറിന്റെ ആത്മകഥാംശമുള്ള രചനയായിരുന്നല്ലോ മതിലുകൾ. തടവുപുള്ളിയായി ജയിലിലെ ജോലികൾ ചെയ്തുകൊണ്ടിരിക്കേ മതിലിനപ്പുറത്തുള്ള പെൺജയിലിൽ തടവുകാരിയായി എത്തുന്ന നാരായണി എന്ന സ്ത്രീയുമായി ബഷീറിന് ഉണ്ടാക്കുന്ന പരിചയവും അടുപ്പവും ഒരിക്കലും കാണാതെ ശബ്ദത്തിലൂടെ മാത്രം മനസ്സുകൾ പങ്കുവെച്ച് അവർ പ്രണയത്തിലേക്ക് എത്തിച്ചേരുന്നതുമായിരുന്നു മതിലുകൾ എന്ന നോവലിൻ്റെ പുതുമ. ചിത്രത്തിൽ നായിക നേരിട്ടു […]