കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിൻ്റെ അറസ്ററ് വിലക്കി
കൊച്ചി : സാമൂഹിക മാധ്യമങ്ങളിലൂടെ മതസ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന കേസിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികള്‍ പാടില്ലെന്ന് ഹൈക്കോടതി നിർദേശിച്ചു. കളമശ്ശേരി സ്ഫോടനത്തിന് പിന്നാലെയുള്ള വിവാദ പരാമര്‍ശത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടാഴ്ചത്തേക്കാണ് നടപടി വിലക്ക്.കളമശ്ശേരിയില്‍ യഹോവയുടെ സാക്ഷികള്‍ സംഘടിപ്പിച്ച പരിപാടിയില്‍ സ്‌ഫോടനം നടന്നതിനെ തുടര്‍ന്ന് രാജീവ് ചന്ദ്രശേഖര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ അഭിപ്രായപ്രകടനങ്ങളായിരുന്നു കേസിന് ആധാരം. ഐ പി സി 153 , കലാപാഹ്വാനം. 153 എ രണ്ട് സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം സൃഷ്ടിക്കുക, […]