അധികാരമേറെ ആര്‍ക്ക് ? ഗവര്‍ണര്‍ക്കോ, മുഖ്യമന്ത്രിക്കോ ?
തിരുവനന്തപുരം: ദ് ഹിന്ദു ദിനപത്രത്തിൽ വന്ന അഭിമുഖത്തെച്ചൊല്ലി ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള കത്ത് യുദ്ധം തുടരുന്നു.ഗവർണറും മുഖ്യമന്ത്രിയും തമ്മിലെ പോരിൽ കടുക്കുന്നത് അധികാരതർക്കം കൂടിയാണ് എന്ന് നിയമ പണ്ഡിതന്മാർ കരുതുന്നുണ്ട്. മുഖ്യമന്ത്രിക്ക് വിശ്വാസ്യത നഷ്ടമായെന്ന ഗവർണ്ണരുടെ പരാമർശം രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് എന്ന് സിപിഎം വിലയിരുത്തുമ്പോൾ, വീണ്ടും കത്തെഴുതാൻ ഒരുങ്ങുകയാണ് രാജ്ഭവൻ. ദ് ഹിന്ദു പത്രത്തിൻ്റെ വിശദീകരണം ആയുധമാക്കാനാണ് ഗവർണറുടെ ഉദ്ദേശ്യം. മലപ്പുറത്ത് ദേശവിരുദ്ധ പ്രവർത്തനം നടക്കുന്നു എന്ന മുഖ്യമന്ത്രിയുടെ പരാമർശം […]
കൊക്കക്കോള കമ്പനി ഭൂമി തിരികെ സർക്കാരിലേയ്ക്ക്
പാലക്കാട് : പ്ലാച്ചിമടയിലെ കൊക്കക്കോള കമ്പനിയുടെ ഫാക്ടറി കെട്ടിടം ഉൾപ്പെടെയുള്ള 36.7 ഏക്കർ ഭൂമി സംസ്ഥാന സർക്കാരിനു കൈമാറി. ഇ.കെ.നായനാർ മുഖ്യമന്ത്രിയായിരിക്കെ, 2000ത്തിലാണ് പ്ലാച്ചിമടയിൽ കോക്ക കോള ഫാക്ടറി പ്രവർത്തനമാരംഭിച്ചത്. സംസ്ഥാനത്തേക്കു കൂടുതൽ വിദേശനിക്ഷേപം എത്തിച്ചു തൊഴിലവസരങ്ങളും വികസനവും ഉറപ്പാക്കാൻ, സർക്കാർ ക്ഷണമനുസരിച്ചായിരുന്നു കമ്പനിയുടെ വരവ്. എന്നാൽ, ഫാക്ടറി ആരംഭിച്ച് അധികം വൈകാതെ പ്രദേശത്തു പരിസ്ഥിതി പ്രശ്നങ്ങൾ അനുഭവപ്പെട്ടുതുടങ്ങി. തുടർന്ന്, 2002 ഏപ്രിൽ 22ന് ആരംഭിച്ച ജനകീയസമരം ദേശീയതലത്തിൽ ചർച്ചയായിരുന്നു. വർഷങ്ങൾ നീണ്ട സമരവും നിയമപ്പോരാട്ടവും ഫാക്ടറി […]
മാസപ്പടിക്കേസിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ ഉൾപ്പെട്ട മാസപ്പടിക്കേസിൽ സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ (കെഎസ്‌ഐഡിസി)നെതിരെയുള്ള സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്എഫ്‌ഐഒ) അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസ് വീണ്ടും ഏപ്രിൽ 5ന് പരിഗണിക്കും. ശശിധരൻ കർത്തയുടെ ഉടമസ്ഥതയിലുള്ള കരിമണൽ കമ്പനിയായ ആലുവ സിഎംആർഎൽ സംശയകരമായ ഇടപാടുകൾ നടത്തിയിട്ടുണ്ടെങ്കിൽ അന്വേഷണത്തെ സ്വാഗതം ചെയ്ത് സത്യം പുറത്തു വരാനല്ലേ കെഎസ്ഐഡിസി ശ്രമിക്കേണ്ടതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക്, സിഎംആർഎൽ, കെഎസ്ഐഡിസി എന്നീ […]
കുടിശ്ശിക കോടികൾ : ആശുപത്രികളിൽ മരുന്നു ക്ഷാമം
തിരുവനന്തപുരം : സർക്കാരിനെ വലയ്ക്കുന്ന സാമ്പത്തിക പ്രതിസന്ധി, സർക്കാർ ആശുപത്രികളെയും ബാധിച്ചു തുടങ്ങി. കോടിക്കണക്കിനു രൂപയുടെ കുടിശ്ശിക കിട്ടാത്തതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുള്ള മരുന്നു വിതരണം വിതരണക്കാര്‍ നിര്‍ത്തി. മററു മെഡിക്കൽ കോളേജുകളും ജില്ലാ ആശുപത്രികളും ഈ ഭീഷണിയുടെ നിഴലാണ്. കുടിശ്ശിക തീര്‍ക്കാതെ മരുന്ന് നല്‍കില്ലെന്ന നിലപാടിലാണ് വിതരണക്കാര്‍. രണ്ട് ദിവസത്തിനകം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരുന്ന് വിതരണം പൂര്‍ണ്ണമായും തടസ്സപ്പെട്ടേക്കും. കോഴിക്കോട് വിതരണക്കാര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക എഴുപത്തഞ്ച് ലക്ഷത്തോളം രൂപയാണ്.ജീവന്‍ രക്ഷാ മരുന്നുകള്‍, […]
ഖജനാവിൽ പണമില്ല; ശമ്പളം പിൻവലിക്കാൻ നിയന്ത്രണം ?
തിരുവനന്തപുരം: അതിഗുരുതരമായ സാമ്പത്തിക ചുഴിയിൽപ്പെട്ട സംസ്ഥാന സർക്കാർ, ജീവനക്കാരുടെ ശമ്പള വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ ആലോചിക്കുന്നു. പ്രതിദിനം പിൻവലിക്കാവുന്ന തുകക്ക് പരിധി നിശ്ചയിക്കാനാണ് നീക്കം. തിങ്കളാഴ്ച അക്കൗണ്ടിൽ പണമെത്തിയാലും പ്രതിസന്ധി തീരാൻ സാധ്യതയില്ല. വൈദ്യുതി മേഖലയിലെ പരിഷ്കാരങ്ങൾക്ക് കിട്ടേണ്ട 4600 കോടി രൂപ കൂടി കിട്ടിയാലേ പിടിച്ച് നിൽക്കാനാകൂവത്രെ. മാർച്ച് മാസം മൂന്നാം തീയതിയായിട്ടും ശമ്പളമെത്തിയത് ചെറിയൊരു വിഭാഗം സർക്കാർ ജീവനക്കാർക്ക് മാത്രമാണ്. മൂന്നര ലക്ഷത്തോളം ജീവനക്കാർക്കാണ് ശമ്പളം മുടങ്ങിയത്. ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ട് വഴി […]
വിദേശ സർവകലാശാല: മലക്കംമറിയാൻ ഇടതുമുന്നണി
തിരുവനന്തപുരം : സംസ്ഥാനത്തേക്ക് വിദേശ സർവകലാശാലകളെ ക്ഷണിച്ചു വരുത്താനുള്ള സർക്കാരിൻ്റെ നീക്കത്തെക്കുറിച്ച് ഇടതുമുന്നണി ചർച്ച ചെയ്യും. സിപിഐ എതിർപ്പ് അറിയിച്ചതിന് പിന്നാലെ പുനരാലോചനയ്ക്ക് തയാറെടുക്കുകയാണ് സി പി എം. ഇതുസംബന്ധിച്ച ബജററ് നിർദേശത്തിൽ വിയോജിപ്പുണ്ടൈന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ അറിയിച്ചു. മുന്നണിയിൽ ചർച്ചവേണമെന്നാണ് സിപിഐയുടെ ആവശ്യം. സിപിഎം പൊളിറ്റ് ബ്യൂറോ വിഷയം ചർച്ച ചെയ്യും. ലോക് സഭാ തെരഞ്ഞെടുപ്പിന്ന ശേഷമായിരിക്കും ചർച്ച. ബജറ്റിലെ വിദേശ സർവകലാശാല വിഷയത്തിൽ വ്യാപകമായി […]