നാലു വർഷം എന്തു കൊണ്ട് അനങ്ങിയില്ല: ഹൈക്കോടതി
കൊച്ചി: സിനിമ വ്യവസായത്തിൽ സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ നിഷ്ക്രിയത്വം കാണിച്ചെന്ന് ഹൈക്കോടതി. സംസ്ഥാന പൊലീസ് മേധാവിക്ക് 2021ൽ റിപ്പോർട്ട് ഡിജിപിക്ക് കൈമാറിയിട്ടും നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്നും ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, സി.എസ്.സുധ എന്നിവരുടെ ബെഞ്ച് ചോദിച്ചു. രഹസ്യാത്മകത സൂക്ഷിക്കണമെന്ന് റിപ്പോർട്ടിൽ തന്നെ ഉണ്ടായിരുന്നു എന്നായിരുന്നു സര്‍ക്കാരിന്‍റെ മറുപടി. സര്‍ക്കാരാണ് ആദ്യം നടപടി എടുക്കേണ്ടിയിരുന്നത്. പരാതിക്കാർ വരുമോ വരാതെ ഇരിക്കുകയോ ചെയ്യട്ടെ എന്ന് കോടതി വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി […]
ജസ്റ്റിസ് ഹേമ റിപ്പോർട്ട്: സർക്കാരിന് നടപടി എടുക്കാമെന്ന് അമ്മ
കൊച്ചി: മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിനെ പരിപൂർണമായും സ്വാഗതം ചെയ്യുന്നുവെന്ന് താരങ്ങളുടെ സംഘടനയായ അമ്മ. റിപ്പോർട്ടിലെ കണ്ടെത്തലുകളും നിർദേശങ്ങളും തികച്ചും സ്വാഗതാർഹമാണെന്ന് സംഘടനയുടെ ജനറൽ സെക്രട്ടറി സിദ്ധിഖ് പറഞ്ഞു. അതിലെ നിർദേശങ്ങൾ എല്ലാം നടപ്പിലാക്കണം അമ്മയുടെ പ്രതികരണം വൈകിയെന്ന് പൊതുവേ വിമർശനമുണ്ട്. റിപ്പോർട്ട് പുറത്തുവരുമ്പോൾ ഒരു ഷോയുടെ റിഹേഴ്സൽ നടക്കുകയായിരുന്നു. 22ന് വെളുപ്പിനാണ് അത് അവസാനിച്ചത്. പ്രസിഡന്റ് മോഹൻലാൽ സ്ഥലത്തില്ല.എല്ലാവരോടും ചർച്ച ചെയ്യാനാണ് സമയമെടുത്തത്. അതിനെ ഒളിച്ചോട്ടമെന്ന് […]
തിലകനെ ദ്രോഹിക്കാൻ മുന്നിൽ നിന്നത് ദിലീപ്
കൊച്ചി: മഹാനടൻ തിലകനെതിരെ സിനിമാ രംഗത്ത് മാഫിയ സംഘം ഉണ്ടായിരുന്നുവെന്ന് തിലകൻ്റെ സുഹൃത്തും നാടകകലാകാരനുമായ അമ്പലപ്പുഴ രാധാകൃഷ്‌ണൻ. താരസംഘടനയായ ‘അമ്മ’ വിലക്കിയപ്പോൾ നാടകത്തിൽ അഭിനയിക്കാൻ തയ്യാറായ തിലകന് വേണ്ടി നാടക സമിതിയുണ്ടാക്കിയത് രാധാകൃഷ്‌ണനായിരുന്നു. തിലകനെ ദ്രോഹിക്കാൻ മുന്നിൽ നിന്നത് നടൻ ദിലീപ് ആണെന്നും, മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങളും തിലകന് എതിരായിരുന്നുവെന്നും അദ്ദേഹം പറയുന്നു.’സിനിമയിലെ മാഫിയ സംഘം’ എന്ന പ്രയോഗം തിലകൻ ചേട്ടനെ കൊണ്ട് പിൻവലിപ്പിക്കാൻ ആയിരുന്നു അവരുടെ സമ്മർദം. ‘തിലകൻ ചേട്ടൻ നാടകത്തിലേക്ക് വന്നപ്പോഴാണ് […]