ആരോപണ പ്രവാഹം: അമ്മയിൽ വീണ്ടും തിരഞ്ഞെടുപ്പ് ?

കൊച്ചി : മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ ‘അമ്മ’ യിൽ വിമത നീക്ക ശക്തമാവുന്നു. നിലവിലുള്ള ഭരണ സമിതിക്ക് എതിരെ വനിത അംഗങ്ങൾ നടത്തുന്ന പ്രതിഷേധം ഇതിൻ്റെ സൂചനയാണ്. സംഘടനയുടെ ബൈലോ പ്രകാരം നിലവിലെ എക്‌സിക്യൂട്ടിവ് പിരിച്ചു വിടാനും നേതൃത്വം ആലോചിക്കുന്നു. ഇതിനായി നിയമോപദേശം തേടി. വീണ്ടും തെരഞ്ഞെടുപ്പ് വേണമെന്നും സംഘടനയിൽ ആവശ്യം ഉയർന്നിട്ടുണ്ട്. എക്‌സിക്യൂട്ടിവ് പുനഃക്രമീകരണം അസാധ്യമായതോടെയാണ് പുതിയ ആലോചനകൾ. നേതൃനിരയിലെ താരങ്ങൾക്ക് എതിരെ ആരോപണങ്ങൾ വരുന്നതാണ് പുനഃക്രമീകരണത്തിൽ പ്രതിസന്ധി ഉണ്ടാക്കുന്നത്. നേതൃത്വത്തിലെ താരങ്ങൾക്കെതിരെ ഒന്നൊഴിയാതെ […]