ഗണേഷ് പാര്‍ക്ക് @ അയർലണ്ട്

ആർ. ഗോപാലകൃഷ്ണൻ  പരമ്പരാഗത ഭാരതീയ ശില്പവൈഭവത്തിൽ സൗന്ദര്യദർശനത്തിൻ്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ‘ഗണപതി ശില്പങ്ങൾ’. മനോഹരവും കൗതുകരവുമായ ഈ മാതംഗരൂപിയുടെ മാനുഷിക ചേഷ്ടകളുടെ ആവിഷ്ക്കാരങ്ങൾ കണ്ടാൽ ഏതു സൗന്ദര്യാസ്വാദകനും, അയാളൊരു അവിശ്വാസിയായിരുന്നാൽ പോലും, പ്രണമിച്ചു പോകും. പ്രണമിക്കുക മാത്രമല്ല ശില്പിയുടെ നൈപുണ്യത്തിനു മുന്നിൽ ‘ഏത്തമിടൽ’ പോലും നടത്തിപ്പോകും! 🌏 ചിത്രങ്ങളിൽ ഉള്ളത്  അയർലണ്ടിലെ ഒരു ഗണേഷ് പാര്‍ക്കിൽ നിന്നുള്ളതാണ്: അയർലണ്ടിലെ വിക്ലോ കൗണ്ടി റൌണ്ട്വുഡിന് സമീപം സ്ഥിതി ചെയ്യുന്ന വിക്ടേഴ്‌സ് വേ. (Victor’s Way, located near […]