ആവേശം ചോർന്ന തുടർച്ച ഇന്ത്യൻ 2
ഡോ ജോസ് ജോസഫ് ‘ഇന്ത്യനുക്ക് സാവെ കിടയാത്”. ഇന്ത്യന് മരണമില്ല എന്നു പ്രഖ്യാപിച്ചു കൊണ്ട് മറഞ്ഞു പോയ താത്ത സേനാപതി (കമൽ ഹാസൻ ) 28 വർഷത്തിനു ശേഷം തിരിച്ചു വരുമ്പോൾ പഴയ ആവേശമില്ല. 1996 ൽ റിലീസ് ചെയ്ത ഷങ്കർ ചിത്രം ഇന്ത്യൻ്റെ രണ്ടാം ഭാഗം പ്രതീക്ഷക്കൊത്ത് ഉയർന്നില്ല. അലോസരപ്പെടുത്തുന്ന പ്രോസ്തെറ്റിക് മേക്കപ്പിൻ്റെ അകമ്പടിയോടെ എത്തുന്ന കമൽ ഹാസൻ്റെ പുതിയ സേനാപതി ആദ്യ ഇന്ത്യൻ്റെ നിഴൽ മാത്രമാണ്. അഴിമതിക്കും അനീതിക്കും എതിരെ ‘സീറോ […]