പീഡനക്കേസുകളിൽ നിന്ന് നാടകീയമായി നടി പിന്മാറുന്നു
കൊച്ചി: സർക്കാരിൽ നിന്നും മാധ്യമങ്ങളിൽ നിന്നും തനിക്ക് പിന്തുണ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് മലയാള സിനിമയിലെ പ്രമുഖർക്ക് എതിരെ നൽകിയ പീഡനക്കേസിൽ നിന്ന് ആലുവ സ്വദേശിയായ സിനിമ നടി പിന്‍മാറുന്നു. കേസില്‍ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് മലയാളം, തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടിയുടെ ഈ നിലപാട് മാററം. സിനിമാതാരങ്ങളായ മുകേഷ്, ജയസൂര്യ, ഇടവേളബാബു,സംവിധായകൻ ബാലചന്ദ്രമേനോന്‍ എന്നിവർക്ക് പുറമെ ചലച്ചിത്രമേഖലയിലെ നോബിള്‍, ബിച്ചു എന്നിവരും കോണ്‍ഗ്രസ് അഭിഭാഷക സംഘടന നേതാവ് അഡ്വ.ചന്ദ്രശേഖരന്‍ എന്നിവര്‍ക്കെതിരായിരുന്നു കേസ്. പോലീസിൻ്റെ പ്രത്യേക അന്വേഷണ സംഘത്തിന് […]
ഞെട്ടാൻ വേറെ കാര്യങ്ങളുണ്ട്…
ഹേമ കമ്മിററി :ദേശീയ വനിതാ കമ്മീഷൻ ഇടപെടുന്നു
തിരുവനന്തപുരം : മലയാള സിനിമയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ കണ്ടെത്തിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപത്തിന്റെ പകർപ്പ് ഒരാഴ്ചയ്ക്കുള്ളിൽ ഹാജരാക്കാൻ ദേശീയ വനിതാകമ്മീഷൻ കേരള ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വചസ്‌പതി ദേശീയ വനിതാകമ്മിഷനെ സന്ദർശിച്ച് ഇതുസംബന്ധിച്ച നൽകിയ പരാതിയിലാണ് ഈ നടപടി. റിപ്പോർട്ടിലെ 49 മുതൽ 53 വരെയുള്ള പേജുകൾ പൂർണമായും ഒഴിവാക്കിയാണ് സർക്കാർ റിപ്പോർട്ട് പുറത്തുവിട്ടത്. 21 പാരഗ്രാഫ് ഒഴിവാക്കാൻ നിർദ്ദേശിച്ചിരുന്നിടത്ത് 130 പാരഗ്രാഫുകളാണ് ഒഴിവാക്കിയത്. ഇത് […]