സി പി എം മുതിർന്ന നേതാവ് ജി സുധാകരന് പാർടിയിൽ വിലക്ക്

ആലപ്പുഴ: സി പി എമ്മിലെ വിമത ശബ്ദമായ മുൻ മന്ത്രി ജി. സുധാകരൻ പാർടിയിൽ നിന്ന് പുറത്തേക്ക് പോകാനുള്ള വഴിയൊരുങ്ങുന്നു. എസ് എഫ് ഐ യുടെ ആദ്യ സംസ്ഥാന പ്രസിഡണ്ട് ആണ് അദ്ദേഹം. നിലവില്‍ ജില്ലാകമ്മറ്റിയില്‍ പ്രത്യേക ക്ഷണിതാവ് പദവിയാണ് സുധാകരന് ഉള്ളത്. ഈ ജില്ലാ സമ്മേളനത്തോടെ ക്ഷണിതാവ് പദവിയും സുധാകരന് നഷ്ടമായേക്കും. പിന്നീട് പാര്‍ടി അംഗം മാത്രമായി തൂടരേണ്ടി വരും. സിപിഎം അമ്പലപ്പുഴ ഏരിയാ സമ്മേളനത്തിന്റെ പൊതുസമ്മേളനത്തില്‍ നിന്ന് ഒഴിവാക്കിയത് ഇതിൻ്റെ സൂചനയാണ്. സുധാകരന്‍ പാര്‍ട്ടിയെ […]

ചെങ്കൊടി താണു ! ജി.സുധാകരന്റെ കവിത

കൊച്ചി: സ്വന്തം പാർടിയിലെ വ്യക്തിപൂജയെ വിമർശിച്ചു കൊണ്ടുള്ള മുൻമന്ത്രിയും മുതിർന്ന നേതാവുമായ ജി.സുധാകരന്റെ കവിത  ചർച്ചയാകുന്നു. പശ്ചിമ ബംഗാളിലെ പാർട്ടിയുടെ അനുഭവം ചൂണ്ടിക്കാട്ടി, അടിസ്ഥാന വർഗത്തിനെതിരായ നയങ്ങളില്‍ നിന്നും തെറ്റുകളില്‍ നിന്നും വഴിമാറി നടക്കണമെന്ന് സുധാകരൻ കവിതയിലൂടെ ഉദ്ബോധിപ്പിക്കുന്നുണ്ട്. മംഗളം വാർഷിക പതിപ്പില്‍ പ്രസിദ്ധീകരിച്ച കവിതയുടെ തലക്കെട്ട് ‘പേരിലെന്തിരിക്കുന്നു’ എന്നാണ്. പാർട്ടിയിലുണ്ടായ അപചയങ്ങളോടുള്ള  ആത്മവിമർശനമാണ് കവിത. പൊതുവേദികളില്‍ സജീവമാണെങ്കിലും പാർട്ടി പരിപാടികളില്‍ സുധാകരൻ കാര്യമായി എത്താറില്ല. നിലവില്‍ ശ്രദ്ധേയമായ സംഘടനാ ചുമതലകളും വഹിക്കുന്നില്ല. . കവിതയിലെ ചില […]

മുഖത്ത് അടിക്കുന്നതല്ല വിപ്ളവം,  അഹങ്കാരം പാടില്ല : ജി.സുധാകരന്‍

ആലപ്പുഴ: ഓരോ വാക്കും പ്രവൃത്തിയും നല്ലതായിരിക്കണം. അല്ലാതെ മറ്റുള്ളവരുടെ മുഖത്ത് ഒരടി കൊടുത്തിട്ട് അത് വിപ്ളവമാണെന്നും, ഞങ്ങള് കുറച്ചുപേര്‍ മാത്രം മതിയെന്നും പറയുന്നത് ശരിയായ ശൈലിയല്ല’- സി പി എം നേതാവും മുന്‍ മന്ത്രി യുമായ ജി.സുധാകരന്‍ പറഞ്ഞു. എന്‍.ബി.എസ് പ്രസിദ്ധീകരിച്ച പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു  അദ്ദേഹം. സ്ഥാനത്തിരിക്കുന്നവര്‍ പാര്‍ട്ടിക്ക് പുറത്തുള്ളവര്‍ക്കും സ്വീകാര്യനാകണമെന്നും അങ്ങനെയാണ് പാര്‍ട്ടി വളരുന്നതെന്നും  സുധാകരന്‍ ഓർമ്മിപ്പിച്ചു.. ‘അഞ്ചാറു പേര്‍ കെട്ടിപ്പിടിച്ചു കൊണ്ടിരുന്നാല്‍ പാര്‍ട്ടി ഉണ്ടാകുമോ?. അങ്ങനെ പാര്‍ട്ടി വളരുമെന്ന് ചിലര്‍ കരുതുകയാണ്, തെറ്റാണത്, […]