മലയാളസിനിമയുടെ കുലപതി

 സതീഷ് കുമാർ വിശാഖപട്ടണം മലയാള സിനിമയുടെ ചരിത്രമെഴുതുന്ന ആർക്കും ഒഴിച്ചു നിർത്താൻ പറ്റാത്ത വ്യക്തിത്വമാണ് രാമു കാര്യാട്ടിന്റേത്.  മലയാളത്തിലെ മാത്രമല്ല ദക്ഷിണേന്ത്യയിലെ തന്നെ ആദ്യ സുവർണ കമലം നേടിയ  ചെമ്മീനിന്റെ സംവിധായകൻ എന്ന നിലയിലൂടെയാണ്  രാമു കാര്യാട്ടിന് ദേശീയ പ്രശസ്തി കൈവരുന്നത്. എന്റെ ഓർമ്മ ശരിയാണെങ്കിൽ ഒരു ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് ജൂറിയായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളിയും രാമു കാര്യാട്ടാണ്. 1975-ൽ  മോസ്കോയിൽ നടന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെല്ലിൽ ജൂറിയായതോടെ  രാമു കാര്യാട്ടിന്റെ പ്രശസ്തി അന്താരാഷ്ട്ര നിലവാരത്തിലേക്ക് […]