വോട്ടെടുപ്പ് യന്ത്രം: വ്യാജ പ്രചരണത്തിന് എതിരെ 12 കേസുകൾ
തിരുവനന്തപുരം :ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം തട്ടിപ്പാണെന്ന് പ്രചരണം നടത്തിയതിന് സംസ്ഥാനത്ത് 12 കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തു. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും സമൂഹത്തിൽ വേർതിരിവും സ്പർധയും സംഘർഷവും വിദ്വേഷവും ഉണ്ടാക്കാനുമുള്ള ഉദ്ദേശ്യത്തോടെ വ്യാജവാർത്ത പ്രചരിപ്പിച്ചതിനാണ് കേസ്. മലപ്പുറം, എറണാകുളം സിറ്റി, തൃശ്ശൂർ സിറ്റി എന്നിവിടങ്ങളിൽ രണ്ടു വീതവും തിരുവനന്തപുരം റൂറൽ, കൊല്ലം സിറ്റി, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, ഇടുക്കി ജില്ലകളിൽ ഒന്നുവീതവും കേസുകളാണ് രജിസ്റ്റർ ചെയ്തത്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സാമൂഹ്യമാധ്യമങ്ങൾ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതലത്തിലും ജില്ലകളിലും […]
വ്യാജ വാര്‍ത്താ ചാനലുകള്‍ക്ക് കടിഞ്ഞാണ്‍
ന്യൂഡൽഹി: യു ട്യൂബ് വഴി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ചാനലുകളില്‍ കണ്ടെത്താൻ ഉചിതമായ നയരൂപീകരണം നടത്തണമെന്ന് യൂട്യൂബ് അധികൃതർക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഇത്തരം വീഡിയോകള്‍ക്ക് മുകളിലായി സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ എന്ന അര്‍ത്ഥം വരുന്ന ‘നോട്ട് വെരിഫൈഡ്’ ലേബല്‍ പതിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. വ്യാജ വാര്‍ത്തകള്‍ തടയുന്നതിന് പുറമേ, ഉപഭോക്താക്കളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്താൻ കേന്ദ്രസര്‍ക്കാര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഉപഭോക്താക്കളുടെയും കുട്ടികളുടെയും സുരക്ഷ ശക്തമാക്കുന്നതിനും, ഉറപ്പുവരുത്തുന്നതിനും എന്തെല്ലാം തരത്തിലുള്ള മാര്‍ഗങ്ങളാണ് ഇതുവരെ […]